ഇത് പ്രണയത്തിൽ ചാലിച്ച നിമിഷം;സിനിമ റൊമാൻസ് മറികടന്ന്;കട്ടക്കി പിടിച്ചൊരു വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്!

കാലം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും ക്ഷണ രീതികളും അടക്കം മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടുന്നവയാണ് വിവാഹ സേവ് ദി ഡേറ്റ് വീഡിയോകൾ. പല വിഷയങ്ങൾ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള ഇത്തരം വീഡിയോകൾ നമുക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

ഇപ്പോൾ ഫോട്ടോഗ്രാഫർമാർ വെത്യസ്തമായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിംഗ്, വെഡ്ഡിംഗ്, പോസ്റ്റ്‌ വെഡ്ഡിംഗ് എന്നിങ്ങനെ നീളുന്നു ഫോട്ടോ ഷൂട്ടുകൾ. ഓരോ ദിവസവും വ്യത്യസ്ത ഫോട്ടോഷൂട്ടുകളാണ് പുറത്തെത്തുന്നത്. ചില ഫോട്ടോഷൂട്ടുകള്‍ അതിരു കടക്കുന്നുവെന്ന് വിമര്‍ശനം ഉയരുമ്പോഴും ചിലതൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ പുതിയ ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വെെറലാകുന്നത്.

ഗോവ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ നടത്തിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്‌. വ്യത്യസ്തമായ ചിത്രീകരണമാണ് ഷൂട്ടിന്റെ ശ്രദ്ധ നേടുന്നത്. സൗമ്യ-സൂര്യ ദമ്പതികളാണ് നായകനും നായികയും. ലൂമിയര്‍ വെഡ്ഡിംഗ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയത്.

about wedding photoshoot

Noora T Noora T :