മലയാള സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രം.മാത്രവുമല്ല ,”വിനീത് ശ്രീനിവാസന്‍ കരിയറില്‍ അഞ്ചാമത്തെ” ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്’.ഇപ്പോഴിതാ ആരാധകരെ ഏറെ സന്തോഷത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത് അത് മറ്റൊന്നുമല്ല, സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ചിത്രത്തിനായി അണിയറയിൽ ചില സര്‍പ്രൈസ് എലമെൻ്റുകൾ ഒരുക്കുകയാണ് വിനീതും കൂട്ടരും എന്നാണ് താരം വ്യക്തമാക്കുന്നത്.
ചിത്രത്തിന് തുടക്കം മുതലേ വലിയ പ്രേക്ഷക പ്രതികരണമായിരുന്നു കൂടാതെ,”ഹൃദയം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ‘പ്രീ പ്രൊഡക്ഷൻ’ ജോലികൾ പുരോഗമിക്കുകയാണ്.അതിനാൽ തന്നെ ഉടൻ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.മാത്രവുമല്ല ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി വിനീത് ഇപ്പോൾ “ഇസ്താംബൂളിലാണുള്ളത്”.താരത്തിന്റെ പുതിയ ചിത്രം ഹൃദയത്തിനായി പ്രത്യേക സംഗീതോപകരണങ്ങളുടെ റെക്കോര്‍ഡിങ്ങിനായാണ് താരമെത്തിയിരിക്കുന്നത്.ഗാനങ്ങൾ എന്നും താരത്തിന് വളരെ വലുതാണല്ലോ,കൂടാതെ ഇതിൻ്റെ ചില ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ ഈ ഗാനങ്ങളെല്ലാം മധുരമുള്ളതാകുമെന്നതിൽ സംശയമില്ല അതിനു കാരണവും ഗായകനായും അറിയപെടുന്ന വിനീതാണ് കൂടാതെ “ഇസ്താംബൂളിലെ” അതി പ്രഗത്ഭരായ സംഗീതകാരന്മാരെ കൊണ്ട് ഹൃദയത്തിനായി ലൈവ് ഇൻസ്ട്രുമെൻ്റ്സ് റെക്കോര്‍ഡിങ്ങിനായാണ് ഇസ്താംബൂളിലെത്തിയതെന്ന് വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വലിയ എക്സ്പീരിയൻസാണ് സമ്മാനിച്ചതെന്നും ഇതൊക്കെ നിങ്ങളിലേക്കെത്തിക്കാൻ ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയിൽ ഉൾപ്പെടുത്തണമെന്നും വിനീത് കുറിച്ചിട്ടുണ്ട്.
about vineeth sreenivasan and pranav mohanlal