വിഹാന്റെ മടിയിൽ കിടന്ന് ദിവ്യയോട് കുശലം ചോദിച്ച് വിനീത്;വൈറലായി ചിത്രം!

മലയാള സിനിമയിലെ നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ എന്ന നിലയിലാണ് വിനീത് ശ്രീനിവാസൻ സിനിമയിലെത്തിയെങ്കിലും വളരെ പെട്ടന്നായിരുന്നു സ്വന്തമായ സ്ഥാനം താരം നേടിയെടുത്തത്. അച്ഛനിൽ നിന്നും ഒരുപടി മുന്നിലാണ് വിനീത് നിൽക്കുന്നത്.നടനായി മാത്രമല്ല,”ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്” തുടങ്ങിയ സിനിമയിലെ എല്ലാ ഭാഗങ്ങളിലും എത്തി. മാത്രമല്ല.കുടുംബത്തിലും ഒരു നല്ല ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്.

മക്കൾക്കൊപ്പമുള്ള വിനീതിന്റെ ചിത്രങ്ങൾ വളരെപെട്ടെന്നാണ് വൈറലാകുന്നത്.ഇപ്പോഴിതാ മൂത്ത മകൻ വിഹാന്റെ മടിയിൽ കിടക്കുന്ന വിനീതിന്റെ ഒരു ചിത്രമാണ് അദ്ദേഹം തന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനെ താടിയിൽ സ്നേഹത്തോടെ തലോടുന്ന വിഹാനേയും കാണാം. ദിവ്യാ, നീയിത് കണ്ടോ? എന്നാണ് ചിത്രത്തോടൊപ്പം വിനീത് കുറിച്ചിരിക്കുന്നത്.

കൂടാതെ വിനീതിന് രണ്ടാമതൊരു കുഞ്ഞുണ്ടായത് അടുത്തിടെ ആയിരുന്നു .”മക്കളായ വിഹാന്റെയും,ഷനയയുടെയും ഒപ്പം ചിരിച്ചും, കളിച്ചും,സന്തോഷത്തോടെ തന്റെ ജീവിതത്തിൽ അച്ഛൻ വേഷം ആസ്വദിക്കുകയാണ് വിനീത്”. മകളെ എടുത്ത് നില്‍ക്കുന്ന ഭാര്യ ദിവ്യയുടെ ചിത്രം വിനീത് സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവെച്ചിരുന്നു. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്.

സിനിമയുടെ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന ആളാണ് വിനീത്. മുൻപ് മൂത്ത മകൻ വിഹാനെ ചുമലിലേറ്റി കിടക്കയിൽ കിടക്കുന്ന ഇളയ കുഞ്ഞിനെ നോക്കി ചിരിക്കുന്ന വിനീതിന്റെ ചിത്രം താരം തന്നെ പങ്കുവച്ചിരുന്നു.”അത് പകർത്തിയത് മറ്റാരുമല്ല, ഭാര്യ ദിവ്യ തന്നെയാണ്. “എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പർസ്റ്റാർ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രം,” എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഫോട്ടോ പങ്കുവച്ചത്.

about vineeth sreenivasan

Noora T Noora T :