ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്,നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ;വിനീത് ശ്രീനിവാസൻ!

ദുൽഖറിനും പ്രിത്വിരാജിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്പോള്‍ നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തുകൊള്ളൂ, എന്‍ആര്‍സി അടക്കമുള്ളവ.’–വിനീത് കുറിച്ചു.സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ ,പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.മാത്രമല്ല പ്രിത്വിരാജിന്റെ പോസ്റ്റിനെതിരെ പ്രതികരിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനും എത്തി.ഇപ്പോൾ സിനിമയ്ക്കകത്തും പുറത്തും സംഭവം കൊടുമ്പിരി കൊള്ളുകയാണ്.

മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക.’- ദുല്‍ഖർ കുറിച്ചു.

about vineeth sreenivasan

Vyshnavi Raj Raj :