തമിഴ് സിനിമയിലെ ഇളയദളപതി വിജയ് നായകനാകുന്ന 65-ാമത്തെ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ എ. ആര്‍. മുരുകദോസ് പിന്മാറുന്നു. ചിത്രത്തിന്റെ കഥയെചൊല്ലി നിര്‍മ്മാതാക്കളുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പിന്മാറ്റം.
വിജയ് നായകനാകുന്ന അറുപത്തഞ്ചാമത്തെ ചിത്രമായ സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. അനേകം സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരുന്നു ഇത്. സിനിമയ്ക്ക് പേരും നിശ്ചയിച്ചിരുന്നില്ല. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ഇതോടെ നിലച്ച മട്ടാണ്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് ഇവരുടെ കൂട്ടുകെട്ടില്‍ മുമ്ബ് വന്ന ചിത്രങ്ങള്‍. ഇവ വന്‍ വിജയം നേടുകയും ചെയ്തിരുന്നു.
അതിനാല്‍തന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലായിരുന്നു രണ്ടുപേരുടേയും ആരാധകര്‍. ആദ്യം പ്രതിഫല കാരയത്തില്‍ തര്‍ക്കമുണ്ടായ ചിത്രം രണ്ടാമത് സിനിമയുടെ കഥയുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധിയിലായത്. കഥയില്‍ അല്ലറ ചില്ലറ മാറ്റം വേണമെന്ന നിര്‍മ്മാതാക്കളുടെ വാദം മുരുകദോസ് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് സണ്‍ പിക്‌ചേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മുരുകദോസ് തീരുമാനിക്കുകയായിരുന്നു.
മുരുകദോസ് പിന്മാറിയതോടെ വിജയ് നായകനാകുന്ന 65 ാം ചിത്രം സണ്ണിന് വേണ്ടി ആര് സംവിധാനം ചെയ്യാന്‍ എത്തും എന്ന്് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാ മേഖല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍’ ആണ് വിജയ് ആരാധകര്‍കാത്തിരുക്കുന്ന മറ്റൊരു ചിത്രം. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
about vijay