ആരോപണങ്ങൾ വ്യാജം;സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ ഇതാ..

തമിഴകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു വിജയ്‌യുടെ വീട്ടിൽ റെയ്ഡ് നടന്നതും,പിന്നീടുണ്ടായ നാടകീയ രംഗങ്ങളും.എന്നാൽ ആരാധകർ ഒറ്റക്കെട്ടോടെയാണ് വിജയ്ക്ക് വേണ്ടി പ്രീതിക്ഷേധിച്ചത്.എന്നാൽ വിജയ് തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടുള്ള രേഖകൾ പുറത്തുവിടുകയാണ് നടി ഖുശ്‌ബു.ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടി ഖുശ്ബു സുന്ദര്‍. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്.

ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് 80 കോടിയും. ഏപ്രില്‍ 9 നാണ് മാസ്റ്റര്‍ പുറത്തിറങ്ങുന്നത്. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വിജയിയുടെ വസതിയിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന നടന്നിരുന്നു . പൂനമല്ലിയിലെ വസതിയിലാണ് പരിശോധന. മാസ്റ്റർ സിനിമയുടെ നിർമ്മാതാക്കളിലൊരാളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിജയിയുടെ വസതിയിലും പരിശോധന നടത്തുന്നത്.ഫെബ്രുവരിയില്‍ വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിരുന്നില്ല. ഇന്‍കം ടാക്‌സ് വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അന്ന് വിജയിയുടെ വീടിന് പുറമെ ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ എ.ജി.എസ്, ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.മാസ്റ്ററിന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്‌യിനെ കസ്റ്റഡിയിലെടുത്തത്. വിജയ് നായകനായ ബിഗിലിന്റെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയ അന്‍പുചെഴിയാന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു തിരച്ചില്‍ നടന്നത്. നീലാങ്കരയിലും സാലിഗ്രാമത്തുമുള്ള വീടുകളില്‍ തിരച്ചില്‍ നടത്തി. നടനെ നീണ്ട 30 മണിക്കൂറോളം ചോദ്യംചെയ്തു. ഒടുവില്‍, അനധികൃത പണമൊന്നും കണ്ടെത്താനാവാതെ മടങ്ങുകയും ചെയ്തിരുന്നു.

about vijay

Vyshnavi Raj Raj :