ഓഡീഷന് ചെന്നപ്പോൾ അയാളുടെ നോട്ടം എന്റെ മാറിടങ്ങളിലേക്ക്; പിന്നെ ഒന്നും ആലോചിച്ചില്ല അത് സംഭവിച്ചു!

എല്ലാ പ്രമുഖ താരങ്ങളും പലരുടെ അടുത്തു നിന്നും നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാവിദ്യ ബാലൻ തനിക്ക് 20 ആം വയസിൽ ഉണ്ടായ ഒരനുഭവം തുറന്നു പറയുകയാണ്. ഓഡിഷന് പോയപ്പോഴാണ് താരം ഈ ദുരനുഭവം നേരിട്ടത്. താരത്തിന്റെ വാക്കുകൾ; അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു.

ഞാന്‍ അയാളോട് ചോദിച്ചു നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി.എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാ ണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ കൂട്ടിച്ചേർത്തു.

മ്യൂസിക് വീഡിയോകളിലും സംഗീത നാടകങ്ങളിലും അഭിനയിച്ച് കൊണ്ട് കലാ ജീവിതം തുടങ്ങി പിന്നീട് ഇന്ത്യൻ സിനിമയുടെ നെടുംതൂണായി മാറിയ താരമാണ് വിദ്യ ബാലൻ. മലയാളിയായ താരം ശ്രദ്ധ നേടിയത് ബോളിവുഡിലൂടെയായിരുന്നു. എന്നാൽ സിനിമ മേഖലയിൽ തുടക്കം കുറിച്ചത് ബംഗാളി സിനിമായി ലൂടെയായിരുന്നു. അതിനു ശേഷം ഹിന്ദിയിലേക്ക് മാറുകയാ യിരുന്നു.ബോളിവുഡിൽ ഒരുപാട് മികച്ച സിനിമകൾ ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് വിദ്യാബാലൻ.

സിൽക്ക് സ്മിതയുടെ ജീവിത ചിത്രത്തിൽ നായികയായെത്തി, കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം അനശ്വരമാക്കിയ താരം.വിദ്യ ബാലൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.സീറോ സൈസ് നായികമാര്‍ക്കിടയിലേക്കാണ് മലയാളിയായ വിദ്യാ ബാലന്‍ അല്‍പം തടിയുമായെത്തി ബോളിവുഡിനെ ഞെട്ടിച്ചുകളഞ്ഞത് . പക്ഷേ തടിയിലല്ല കാര്യം അഭിനയത്തിലാണ് സംഗതിയെന്ന് വിദ്യ പലവട്ടം തെളിയിച്ചതാണ് .തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം വാങ്ങി വിമര്‍ശകരെ പോലും ഞെട്ടിച്ചു.വസ്ത്രധാരണത്തെ പരിഹസിച്ചും നിരന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്.

about vidhya balan

Vyshnavi Raj Raj :