ആരുടെയും കൂടെ ഒളിച്ചോടിയിട്ടില്ല;ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്.. വനിതാ വിജയകുമാർ വീണ്ടും വിവാദത്തിൽ!

നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹത്തിനു പിന്നാലെ പലതരം വിവാദങ്ങളാണ് വരുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്തുമായുള്ള നടി ലക്ഷ്മി രാമകൃഷ്ണന്റെ വിഡിയോ അഭിമുഖമാണ്. സംഭവത്തിൽ പൊലീസുകാർ പോലും പീറ്ററിനൊപ്പമാണെന്നും സഹായിക്കാനാരുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എലിസബത്ത്, ലക്ഷ്മിക്കു മുന്നിലെത്തിയത്.
അഭിമുഖത്തിൽ എലിസബത്ത് പറയുന്നതിങ്ങനെ… ‘എനിക്ക് രണ്ട് കുട്ടികളുണ്ട്. പെൺകുട്ടിയും ആൺകുട്ടിയും. പൊലീസ് സ്റ്റേഷനിൽ പോലും എനിക്ക് സഹായം ലഭിച്ചില്ല. ഇവർ എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മാത്രമല്ല എനിക്കെതിരെയും വളരെ മോശമായ ആരോപണമാണ് നടത്തിയിരിക്കുന്നത്.

ഏഴ് വർഷം മുമ്പ് ഞാൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടി, ആ കാരണം കൊണ്ടാണ് എന്നെ വിട്ട് ഓടിപ്പോയതെന്നാണ് ഇവർ ആരോപിക്കുന്നത്. ഞാൻ എന്റെ ഭർത്താവിന് നല്ല ഭാര്യയും കുട്ടികൾക്ക് നല്ല അമ്മയുമാണ്. ഇതുവരെ എന്റെ ഭാഗത്തുനിന്നും ഒരു മോശം കാര്യവും ജീവിതത്തിൽ ഉണ്ടായിട്ടില്ല.”പീറ്റർ പോളിനെപ്പോലെ ഒരാൾക്ക് എലിസബത്തിനെപ്പോലെ ഒരാളെ ഭാര്യയായി കിട്ടാൻ അർഹതയില്ലെന്നായിരുന്നു ലക്ഷ്മി രാമകൃഷ്ണൻ പ്രതികരിച്ചത്. പീറ്ററിന് ഒന്നിലധികം ജീവിതം തുടങ്ങാമെങ്കിൽ എലിസബത്ത് ഇനി മുതൽ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കണമെന്ന് ലക്ഷ്മി പറഞ്ഞു. പ്രചോദനും ആത്മവിശ്വാസവുമേകുന്ന വാക്കുകൾ പറഞ്ഞ് എലിസബത്തിനെ ആശ്വസിപ്പിക്കുന്ന ലക്ഷ്മിയെയ്ക്ക് പ്രേക്ഷകർ അഭിനന്ദനം അറിയിക്കുന്നുണ്ട്.

about vanitha vijayakumar

Vyshnavi Raj Raj :