ഇനി എന്നെ ആരും മസിലളിയാ എന്ന് വിളിക്കരുതേ…അപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദൻ!

മാമാങ്കം എന്ന സിനിമയിലെ ചന്ത്രോത്ത് പണിക്കരായുളള ഉണ്ണി മുകുന്ദന്റെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.മാമാങ്കമെന്ന ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ മമ്മൂട്ടിക്ക് പുറമെ അഭിനന്ദനങ്ങള്‍ നിരവധി ഏറ്റുവാങ്ങുന്നൊരു യുവനടനുണ്ട് ആ കൂട്ടത്തില്‍, ഉണ്ണി മുകുന്ദന്‍. വാള്‍പ്പയറ്റും കുതിരസവാരിയുമൊക്കെ അഭ്യസിച്ച് വലിയൊരു കാലമാണ് മാമാങ്കത്തിനായി ഉണ്ണിമുകുന്ദന്‍ ചെലവിട്ടത്. അതിന്റെ ഗുണം കിട്ടുകയും ചെയ്തു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ചെല്ലുമ്പോള്‍ നിറഞ്ഞ സ്വീകരണമാണ് ഉണ്ണി മുകുന്ദന് ലഭിക്കുന്നതും. മലയാളത്തില്‍ ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ വരുന്നതിനാല്‍ കഥാപാത്രത്തിനായി രൂപമാറ്റം വരുത്താന്‍ സമയം കിട്ടുന്നില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ ശരീരം ശ്രദ്ധിക്കുകയും ജിമ്മില്‍ പോകുകയും ചെയ്തിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ മാതൃഭൂമി വാരാന്തപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

മസിലളിയന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ ആദ്യമെല്ലാം ആഹ്ലാദമായിരുന്നു. എന്നാല്‍ ഇന്ന് അത്തരം വിളികളിലൂടെ എന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്താനുളെളാരു ശ്രമമാണ് നടക്കുന്നത്. ശരീരം കാണിക്കുന്ന ആക്ഷന് പ്രാധാന്യമുളള സിനിമകളും കഥാപാത്രങ്ങളുമാണ് എനിക്ക് വേണ്ടതെന്ന് ഞാനിത് വരെ ആരോടും പറഞ്ഞിട്ടില്ല. കാണുമ്പോഴൊക്കെ മസില്‍ കൂടി, കുറഞ്ഞു, വണ്ണംവെച്ചു എന്നെല്ലാമുളള കമന്റുകള്‍ പലരും പറയാറുണ്ട്. ആദ്യം തമാശയായി തോന്നിയിരുന്നെങ്കിലും അതിലെല്ലാം ഒരു കളിയാക്കല്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഇന്ന് മനസിലാകുന്നു. അന്യഭാഷാ സിനിമകളിലെ അഭിനേതാക്കള്‍ ശരീരം ശ്രദ്ധിക്കുന്നതും വ്യായമത്തിലൂടെ മുന്നോട്ട് പോകുന്നതുമെല്ലാം അവരുടെ ജോലിയുടെ ഭാഗമാണ്. വ്യായാമം ജീവിതചര്യയുടെ ഭാഗമാണ്. ഒരു നടന്‍ എന്ന നിലയില്‍ ശരീരം എന്റെ ടൂളാണ്. അത് കൃത്യമായി നിലനിര്‍ത്തുക എന്നത് എന്റെ കടമയും.

മാമാങ്കത്തിന് ശേഷം ഹിന്ദി, തമിഴ്, തെലുങ്ക് എന്നി സിനികളില്‍ നിന്നെല്ലാം ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. മേപ്പടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് കഥകള്‍ കേള്‍ക്കുന്ന ശീലമില്ലെന്നും തൊട്ടടുത്ത് ചെയ്യാനുളള മൂന്ന് സിനിമകള്‍ മാത്രമേ എപ്പോഴും മുന്നില്‍ ഉണ്ടാകുകയുളളുവെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

about unni mukundan

Noora T Noora T :