ട്രാന്‍സിനെതിരെ ഡോക്ടര്‍മാരുടെ സംഘടന

ഫഹദ് ഫാസില്‍ നസ്രിയ നസീം എന്നിവര്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ ട്രാന്‍സിനെതിരെ ഐഎംഎ. ചിത്രം പൊതുസമൂഹത്തില്‍ മോശം സന്ദേശമാണ് നല്‍കുന്നത്. ഐഎംഎ കേരളാ ഘടകം ഇത് സംബന്ധിച്ച്‌ സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. മനോരോഗ ചികിത്സയെ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.

നേരത്തെ, സിനിമ കണ്ട തിരുവന്തപുരം സെന്ററില്‍ നിന്ന് 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ക്ക് കത്രിക വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സംവിധായകന്‍ തയാറായില്ല. തുടര്‍ന്ന് മുബൈയിലുള്ള റിവൈസിംഗ് കമ്മറ്റിയുടെ പുനഃപരിശോധനയ്ക്ക് അയച്ചു. ചിത്രം കണ്ട മുംബൈ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) റിവൈസിംഗ് കമ്മറ്റി ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.

about trans film

Vyshnavi Raj Raj :