അല്ലങ്കിലും ഇച്ചായൻ പൊളിയ..; പൊതുവേദിയിൽ പുഷ് അപ്പ് ചെയ്ത് ടോവിനോ തോമസ്;കൈയ്യടിച്ച് ലാലേട്ടനും,പൃഥ്വിയും!

മലയാളികളുടെ സ്വന്തം ഇച്ചായനാണ് ടോവിനോ തോമസ്.ടോവിനോയോടി ആരാധകർ ഏറെ സ്നേഹമാണ് കാണിക്കുന്നത് അതുപോലെ തന്നെ തിരിച്ചും താരം സ്നേഹം കാണിക്കാറുണ്ട്.ഈ ഇടെ നടന്ന പ്രോഗ്രാമിലെ ടോവിനോ തോമസിന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.പൊതുവേദിയിൽ പ്രേക്ഷകലക്ഷങ്ങളെയും സൂപ്പർ താരങ്ങളെയും ഞെട്ടിച്ചുകൊണ്ട് ടൊവിനോ തോമസിന്റെ പുഷ് അപ്പ് ചലഞ്ച്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നോട്ടു പോകുന്നത് താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.പലപ്പോഴും താരം പ്രേക്ഷകർക്കായി സോഷ്യൽ മീഡിയിൽ വരാറുണ്ട്.കൂടാതെ പൊതു സ്ഥലങ്ങളിലും ഒരു താര ജാഡയുമില്ലാതെ താരം വരാറുണ്ട്.ഇപ്പോൾ ഇച്ചായൻ ആരാധരെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയിരിക്കുകയാണ് ടോവിനോയുടെ പുഷ് അപ്പ് ചലഞ്ച്.

ഫിറ്റ്നസിന്റെ കാര്യത്തിൽ മലയാള സിനിമയിൽ ടോവിനോ യുവതാരനിരയിൽ വളരെ ശ്രദ്ധേയമാണ്.കഥാപാത്രത്തിന് ആവശ്യമായ ശാരീരിക തയ്യാറാക്കുക എടുക്കുന്നതിൽ ധാരാളം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ടോവിനോ ചുരുങ്ങിയ കാലത്തിനുള്ളിൽ ധാരാളം ഗെറ്റ് അപ്പ് ചേഞ്ച്കൾ നടത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെഡ് എഫ് എം ഫിലിം അവാർഡ് വേദിയിൽ തന്റെ ശാരീരികക്ഷമത കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ് ടോവിനോ തോമസ്. ഏകദേശം എത്ര പുഷപ്പ് അവതാരികയുടെ ചോദ്യത്തിന് ഒരു 50 വരെ എന്നായിരുന്നു ടോവിനോയുടെ മറുപടി. എങ്കിൽ ഇപ്പോൾ തന്നെ പുഷ്അപ് എടുത്തുവെന്ന് അവതാരിക പറഞ്ഞു. അവതാരിക ആവശ്യപ്പെട്ട ഉടൻ തന്നെ ടോവിനോ പൊതുവേദിയിൽ വെച്ച് തന്നെ പുഷ് അപ്പ് എടുക്കാൻ തയ്യാറാവുകയായിരുന്നു. 25 പുഷ് അപ്പ് എടുത്ത് ടോവിനോ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി. മോഹൻലാൽ, പൃഥ്വിരാജ്, ഷൈൻ നിഗം, അനു സിത്താര, സംവൃത തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചടങ്ങിൽ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ടാണ് ടോവിനോയുടെ മാസ്സ് പ്രേകടനം.

സമൂഹമാധ്യമങ്ങളിൽ ടോവിനോ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ വലിയ രീതിയിൽ വൈറൽ ആയിക്കോണ്ടിരിക്കുകയാണ്. സംഭവം വലിയ വാർത്തയായതോടെ ടോവിനോയുടെ ശാരീരിക ക്ഷമതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്.പൊതുവേദിയിൽ മാസ് കാണിച്ച് ടോവിനോ കയ്യടി നേടിയ സംഭവത്തിൽ വലിയ ആവേശം കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. ടോവിനോ നായകനായി അഭിനയിച്ച നിരവധി ഈ കൊല്ലം പുറത്തിറങ്ങിയത്. ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതോടെ യുവതാരനിരയിൽ ഏറ്റവും വലിയ വാണിജ്യ മൂല്യമുള്ള നടനായി മാറിയിരിക്കുകയാണ് ടോവിനോ. എടക്കാട് ബറ്റാലിയൻ 60 എന്ന പട്ടാള ചിത്രമാണ് ടൊവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്.

about tovino thomas push up challenge

Sruthi S :