വീട്ടിൽ പുതിയഅതിഥിയെത്തിയതിന്റെ സന്തോഷം പങ്ക് വച്ച് അനുരാജ് – പ്രീണ!

അനുരാജ് – പ്രീണ ദമ്പതിമാരെ അറിയാത്ത മലയാളികൾ ചുരുക്കം ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഏതൊരാൾക്കും അനുരാജ് പ്രീണ, റിഷികുട്ടൻ എല്ലാവരെയും അറിയാം. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ഇൻട്രോ ഇവർക്ക് നൽകേണ്ട കാര്യമില്ല. സിനിമ ടിവി താരങ്ങളെപോലെ തന്നെയുള്ള സ്വീകരണമാണ് മൂവർക്കും സോഷ്യൽ മീഡിയ വഴി ലഭിക്കുന്നതും. നാളുകളായി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷമാണ് ആരാധകർക്കായി അവർ പങ്ക് വയ്ക്കുന്നത്.

ജീവിതത്തിലെ പുതിയ അതിഥി എത്തി എന്നും, ആൺകുട്ടി ആണ് എന്നും സോഷ്യൽ മീഡിയ വഴി ഇരുവരും അറിയിച്ചു. അടുത്തിടെ ഇരുവരും പങ്കിട്ട ഒരു ടൈപ്സ് ഓഫ് ഗർഭിണി എന്ന കോമഡി വീഡിയോ ഹിറ്റ് ആയതോടെയാണ് പ്രീണയും അനുവും പുതിയ അംഗത്തെ കൂടി കാത്തിരിക്കുകയാണ് എന്ന് ഞങ്ങളോട് പറഞ്ഞത്. ഇവരുടെ മൂത്തമകൻ റിഷിയും അച്ഛന്റെയും അമ്മയുടെയും ഒപ്പം സീരീസുകളിൽ എത്താറുണ്ട്. ‘സ്വര്‍ണക്കട്ടി’ എന്ന പേരിൽ ഇരുവരും ഇറക്കിയ വെബ്‌സീരീസ് ഏറെ വൈറൽ ആയിരുന്നു. അതോടെയാണ് ടിക് ടോക്കും ഡബ്‌സ്‍മാഷും മാത്രം അല്ല, വെബ് സീരീസുകളും തങ്ങൾക്ക് വഴങ്ങും എന്ന് ഇരുവരും തെളിയിച്ചത്!.

about tik toke couples

Revathy Revathy :