നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ; പൊട്ടിക്കരഞ്ഞ് താര കല്യാൺ!

നര്‍ത്തകി,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചയാണ് താരാ കല്യാണ്‍.ടിക് ടോക്കില്‍ മകള്‍ സൗഭാഗ്യയ്‌ക്കൊപ്പം താര അരങ്ങു തകര്‍ക്കുകയാണ്.എന്നാൽ ഇപ്പോളിതാ തനിക്കെതിരെ നടക്കുന്ന ചൂഷണകളിക്കെതിരെ  ശക്തമായി പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് നടി.  മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.സമൂഹമാധ്യമത്തിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.

‘‘സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണം’’– താര പറഞ്ഞു.

ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടൻ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാൺ. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അര്‍ജുന്‍ ശേഖരാണ് സൗഭാഗ്യയിക്ക് മിന്നുചാർത്തിയത് ടിക്‌ടോക്കിൽ അമ്മ താരാ കല്യാണും മകൾക്കൊപ്പം എത്താറുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്.

about tharakalyan

Vyshnavi Raj Raj :