നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേയുടെ ഭാഗമായി കവിത പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപ്!

നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്‌സ് ഡേയുടെ ഭാഗമായി കവിത പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരിയും സംവിധായികയുമായ താഹിറ കശ്യപ് . ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന ഭാര്യയുമാണ് താഹിറ. ആദ്യം തളര്‍ത്തിയെങ്കിലും വളരെ ശക്തയായി സ്തനാര്‍ബുദത്തോട് പോരാടി വിജയിച്ച വ്യക്തിയാണ് താഹിറ. ഹാഫ് ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് ആഞ്ജലീന എന്നാണ് താഹിറയെ രാജ്യം വിളിച്ചത്.

സ്വന്തമായി എഴുതിയ ഒരു കവിത സ്വന്തം ശബ്ദത്തില്‍ വായിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് താഹിറ പങ്കുവെച്ചിരിക്കുന്നത്. തന്റെ പോരാട്ടത്തെ കുറിച്ചും ആ സമയത്ത് ജീവിതം തന്ന അനുഭവങ്ങളുമെല്ലാം കാവ്യാത്മകമായി താഹിറ തന്റെ കവിതയിലൂടെ പറയുന്നു. തന്നെ പോലെ ഈ കഠിനമായ യുദ്ധത്തില്‍ അതിജീവിച്ചവരെയും താഹിറ കവിതയിലൂടെ ഓര്‍ക്കുന്നു, അവരോടുള്ള ബഹുമാനവും അവര്‍ സൂചിപ്പിക്കുന്നുണ്ട്.

നിരവധിപേരാണ് കവിതയെ പ്രശംസിച്ചത്. ലോകത്ത് അര്‍ബുദത്തോട് പോരാടുന്നവര്‍ക്ക് ഇതൊരു പ്രചോദനമാണെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. 2018-ലാണ് താഹിറയ്ക്ക് സ്തനാര്‍ബുദമുണ്ടെന്ന് കണ്ടെത്തുന്നത്.

about thahira kashyap

Vyshnavi Raj Raj :