സോഷ്യല്‍ മീഡിയയില്‍ സ്ത്രീയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവിന് തക്ക മറുപടി നൽകി ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍.കഴിഞ്ഞ ദിവസം ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ ആണ് തന്റെ ട്വിറ്ററില്‍ യുവതിയെ അപമാനിച്ച് കമന്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ വലിയ പ്രതിക്ഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.ഇപ്പോളിതാ ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ ആണ് തന്റെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് സ്വര ഭാസ്‌ക്കര്‍.
”ദേശീയ വക്താവ് പൊതുവേദിയില്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നു! നിങ്ങള്‍ സ്വയം ലജ്ജിക്കണം അഗര്‍വാള്‍ ജി! സ്വയം ലജ്ജിക്കുന്നില്ലെങ്കിലും മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ എങ്കിലും ജീവിക്കൂ” എന്നായിരുന്നു സ്വരയുടെ പരിഹാസം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വാമി കൃഷ്മസ്വരൂപ് ദാസ്ജി ആര്‍ത്തവമുള്ള സ്ത്രീകളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്.നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന നായ്ക്കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ജന്‍മത്തില്‍ ആര്‍ത്തവദിവസങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തത് കൊണ്ട് പട്ടികളായി ജനിക്കേണ്ടി വന്നവരാണ് എന്ന കാപ്ഷനോടെ എഴുത്തുകാരി ശുനാലി ഖുല്ലര്‍ ഷ്രോഫ് പോസ്റ്റ് ഇട്ടിരുന്നു. ചിത്രത്തിലെ ഏത് പട്ടിയാണ് താങ്കള്‍ എന്നാണ് ട്വീറ്റ് ചെയ്ത ശുനാലിയോട് ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ ചോദിച്ചത്.
about swara bhaskar