ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്യത്തിന്റെ ഭരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്നാല്‍, ഇത്തരം ശിപാര്‍ശ നടത്താന്‍ ബിഹാറിന് അധികാരമില്ലെന്ന് നടി റിയാ ചക്രവര്‍ത്തിയുടെ അഭിഭാഷകന് പറഞ്ഞു.
സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണത്തിനു ബിഹാര്‍ ശിപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. സുശാന്തിന്റെ മരണം അന്വേഷിക്കാനുള്ള അവകാശത്തെചൊല്ലി പാറ്റ്ന പോലീസും മുംബൈ പോലീസും തമ്മില്‍ അധികാരവടംവലി നടക്കുന്നുണ്ട്.
ഉന്നത തല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി എം.പി നിഷികാന്ത് ഡൂബെയും രംഗത്ത് വന്നിട്ടുണ്ട്.വളരെ സംശയാസ്പദമായ സാഹചര്യത്തിലാണ് നടന്റെ മരണം നടന്നിരിക്കുന്നതെന്നും, അതിനാല്‍ എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് വിഭാഗം തുടങ്ങിയ ദേശീയ ഏജന്‍സികളെ കേസന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് ഡൂബെ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗമുള്‍പ്പടെ കേസെടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് കേസ് എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി സുശാന്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു.
about sushanth sing