900 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിച്ച്‌ സുരേഷ് ​ഗോപി; 73 ലക്ഷം രൂപ ചെലവിട്ട് ‘കോവിലൂര്‍ കുടിവെള്ള പദ്ധതി’

900 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിച്ച് രംഗത്തെ വന്നിരിക്കുകയാണ് നടനും എംപിയുമായ സുരേഷ്‌ഗോപി.എംപി ഫണ്ടില്‍നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ‘കോവിലൂര്‍ കുടിവെള്ള പദ്ധതി താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. വട്ടവട പഞ്ചായത്തില്‍ കോവിലൂര്‍ ടൗണിലെ അഞ്ച് വാര്‍ഡുകളിലുള്ള 900 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

2019-ല്‍ മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്ബൂരിലെ വീട് സന്ദര്‍ശിച്ച ശേഷം പ്രദേശവാസികളുമായി സുരേഷ് ഗോപി എം.പി. സംസാരിച്ചപ്പോഴാണ് അവരുടെ അവസ്ഥ അറിഞ്ഞത്. അന്നുതന്നെ കുടിവെള്ള സൗകര്യമെത്തിക്കുമെന്ന് എം.പി. ഉറപ്പുനല്‍കിയിരുന്നു. നേരത്തേതന്നെ പദ്ധതി പൂര്‍ത്തിയായിരുന്നെങ്കിലും കോവിഡ് കാരണം ഉദ്ഘാടനം നീളുകയായിരുന്നു.

ABOUT SURESHGOPI

Vyshnavi Raj Raj :