കാണാതെ പോകരുത് ഈ നന്മ മനസ്; അമേരിക്കയില്‍ കുടുങ്ങിയ കുടുംബത്തെ നാട്ടിലെത്തിച്ച് സുരേഷ്‌ഗോപി!

ലോക്ഡൗണായതോടെ പ്രമുഖ താരങ്ങളും രാഷ്ട്രീയക്കാരും മനസ് തുറക്കുന്നത് സോഷ്യല്‍ മീഡയയിലൂടെയാണ്. കുറിപ്പായും വിഡിയോ ആയും പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വയ്ക്കുന്നു. പലതും ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ കുടുങ്ങി പോയ കുടുംബത്തിന് നാട്ടിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കി സുരേഷ് ഗോപി എംപി. നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് നാട്ടിലേക്കെത്താന്‍ കഴിയാതെ നിസഹായവസ്ഥയില്‍ നിന്ന കുടുംബത്തിനാണ് സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിലൂടെ നാട്ടിലെത്താന്‍ കഴിഞ്ഞത്. അമേരിക്കന്‍ മലയാളിയായ റോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറംലോകമറിഞ്ഞത്.

റോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പ് വായിക്കാം.

കാലിഫോര്‍ണിയയിലെ ലോസാഞ്ചല്‍സില്‍, സ്റ്റുഡന്റ് വിസയില്‍ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍ ജീവിതം ദുരിതപൂര്‍ണ്ണമായപ്പോള്‍, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.


അമേരിക്കയില്‍ ജനിച്ച, അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി വന്നപ്പോള്‍, ഇന്ത്യന്‍ ഹോം മിനിസ്റ്റര്‍ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നില്‍ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും സഹായഹസ്തവുമായി നയിക്കുവാന്‍ ജഗദീശ്വരന്‍ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

about sureshgopi

Vyshnavi Raj Raj :