പതിനാലു കുടുംബങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന പുത്തൂരിലെ ആനക്കുഴിയിലെ കൂറ്റൻ തേക്കു മരങ്ങൾ മുറച്ചുനീക്കി. മരം മുറിക്കാൻ സുരേഷ് ഗോപി എം.പിയാണ് പണം അനുവദിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മരങ്ങൾ മുറിച്ചത്.പെൺകുട്ടിയുടെ കുടുംബം അസൗകര്യം അറിയിച്ചു, ഇടതുപക്ഷ എം പിമാർ ഹഥ്‌രസ് യാത്ര മാറ്റിവച്ചു.
ഒരു മാദ്ധ്യമ വാർത്തയിലൂടെയാണ് സുരേഷ് ഗോപി എംപി വിവരമറിഞ്ഞത്. ഉടൻ തന്നെ തൃശ്ശൂരിലെ ബി ജെ പി സംസ്ഥാന സെക്രട്ടറി എ.നാഗേഷിനെ വിളിച്ച് കുടുംബങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടു. തങ്ങൾക്ക് ഭീഷണിയായി നിന്ന മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങൾ ഇപ്പോൾ.
സുരേഷ് ഗോപി എംപിയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് വീടുകൾക്കു മുമ്പിൽ ഫ്ളക്സ് ബോർഡുകൾ പ്രദേശത്തുള്ള കുടുംബങ്ങൾ സ്ഥാപിച്ചു.മരം മുറിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനസു മടുത്തിരുന്നു.
ABOUT SURESH GOPI