മലയാളത്തിൽ ഓണാശംസകൾ നേർന്ന് ആരാധകരെ കയ്യിലെടുത്ത് സണ്ണി ലിയോൺ!

ഒരുപാട് ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.മലയാളത്തിലും താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.മറ്റുള്ള നായികകളിൽ നിന്നും വളരെ വ്യത്യാസമുള്ള നടിയാണ് സണ്ണി ലിയോൺ.തൻറെതായ ശൈലികൊണ്ടാണ് നടിക്ക് മലയാളത്തിലും ആരാധകർ ഉണ്ടായത്.

കരിയറും ജീവിതവും വ്യത്യസ്തമാണെന്ന് തെളിയിച്ച താരമാണ് നടി സണ്ണി ലിയോൺ. പോൺ സിനിമ മേഖലയിൽ നിന്ന് കൊമേഴ്സ്യൽ സിനിമ മേഖലയിൽ എത്തുകയും , അവിട തന്റേതായ സ്ഥനം നേടിയെടുക്കാൻ സണ്ണി ലിയോണിന് കഴിഞ്ഞിരുന്നു. വ്യക്തി ജീവിതവും കരിയറും വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ച് പോൺ താരമെന്ന ലേബൽ മാറ്റാൻ സണ്ണിക്കായിരുന്നു.

സണ്ണി ലിയോണിന് മലയാളത്തിൽ നിരവധി ആരാധകരാണുള്ളത്. കരിയറും ജീവിതവും രണ്ടു രണ്ടാണെന്നും യഥാർഥ ജീവിതവും ജോലിയും തമ്മിൽ ഒരു ബന്ധമില്ലെന്ന് തെളിയിച്ചതോടു കൂടിയാണ് സണ്ണിയുടെ ആരാധകരുടെ എണ്ണം വർധിക്കുകയായിരൂന്നു. താരത്തിന്റെ പ്രവർത്തികൾ പലതും അപ്രതീക്ഷിതമായിരുന്നു. സണ്ണി ലിയോൺ എന്ന നടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത പല കാര്യങ്ങളുമായിരുന്നു ഇവരുടെ ജീവിതത്തിലൂടെ പ്രേക്ഷകർ കണ്ടിരുന്നത്.

സണ്ണി ലിയോണിനോട് മലയാളികൾക്ക് ഒരു പ്രത്യേകത സ്നേഹമാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. മോളിവുഡ് ടെലിവിഷൻ പുരസ്കാര ഷോകളിലും മറ്റ് പരിപാടികളിലും സണ്ണി പെർഫോമൻസുമായി പ്രത്യക്ഷപ്പെടാറുണ്ട് . ഇപ്പോഴിത മലയാളി പ്രേക്ഷകർക്ക് ഓണാശംസ നേർന്ന് നടി.കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് ആരാധകര്‍ക്കായി ആശംസ നേർന്നത്. മലയാളത്തിലാണ് താരം ഓണാശംസകൾ നേരാൻ ശ്രമിച്ചത്. ചടങ്ങിനെ അവതാരകന്റെ നിർദ്ദേശാനുസരണമായിരുന്നു ഇത്. താരം വളരെ കഷ്ടപ്പെട്ടാണ് തന്നെ കാണാനെത്തിയ ആയിരക്കണക്കിന് ആരാധകർക്ക് ആശംസ നേർന്നത്.

ബോളിവുഡ് സിനിമയിൽ മാത്രമല്ല മലയാള സിനിമയിലും സണ്ണി ലിയോൺ ചുവട് ഉറപ്പിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ മധുരരാജയിൽ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. സിത്താര ആലിപ്പിച്ച മനോഹര ഗാനത്തിനായിരുന്നു സണ്ണി ചുവട് വെച്ചത്. ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സണ്ണി ലിയോണിന്റെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

about sunny leone

Sruthi S :