ലോകം മുഴുവനും അറിയപ്പെടുന്ന, ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.ഇപ്പോളിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സണ്ണി ലിയോണ്‍ മരം കയറുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മരത്തിനടുത്തേക്ക് നടന്ന സണ്ണിയോട് നീ എന്താണ് ചെയ്യുന്നതെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത് ചോദിക്കുന്നുണ്ട്.അപ്പോൾ തൻ മരം കയറാൻ പോകുന്നു എന്ന് താരം മറുപടിയും നൽകി.
പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകള്‍ ഒന്നൊന്നായി കയറി. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. മരംകയറുന്ന വീഡിയോ സണ്ണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ തന്റെ ആരാധകർ ജാഗ്രത പാലിക്കണം എന്ന നിർദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു.ആ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റടുക്കുകയും ചെയ്തിരുന്നു.
ഭർത്താവ് ഡാനിയൽ വെബറിനൊപ്പം മാസ്ക് ധരിച്ച് നിൽക്കുന്ന സെൽഫി പങ്കു വെച്ചാണ് ആരാധകർക്ക് സണ്ണി ജാഗ്രതാ നിർദ്ദേശം നൽകിയത്. ‘നിങ്ങളുടെ ചുറ്റുപാടും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കരുത്. കൊറോണ വൈറസ് നിങ്ങളെ ബാധിക്കില്ല എന്ന് വിചാരിക്കരുത്. മിടുക്കരും സുരക്ഷിതരുമായിരിക്കുക’ – സണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള സെൽഫിയാണ് സണ്ണി ലിയോണി പങ്കുവെച്ചത്.ഒപ്പം, മുംബൈ വിമാനത്താവളത്തിൽ തന്റെ ടീം എത്തിയപ്പോഴുള്ള വീഡിയോയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി സണ്ണി പങ്കുവെച്ചിട്ടുണ്ട്. മാസ്ക് ധരിച്ച ടീം അംഗങ്ങൾക്കൊപ്പമുള്ള വീഡിയോ ‘സേഫ്റ്റി ഫസ്റ്റ്’ എന്ന കാപ്ഷനോടെ സണ്ണിയും ഒപ്പം ഡേവിഡും ചിത്രങ്ങൾ പങ്കുവെച്ചു.
about sunny leone instagram post