സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവ് മോഹൻ വിവാഹിതനായി!

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ താരമായി മാറിയ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് ദേവ് മോഹൻ്റെ ഭാര്യ. ഓഗസ്റ്റ് 25നായിരുന്നു വിവാഹം നടന്നത്. ഇരിങ്ങാലക്കുടയിൽ വെച്ച് നടന്ന വിവാഹച്ചടങ്ങ് വളരെ ലളിതമായിരുന്നെന്ന് നടൻ വ്യക്തമാക്കി.

റജീന ബെംഗലൂരുവിൽ ജോലിയുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ദേവ് മോഹൻ തൻ്റെ പ്രണയം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. റജീനയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തൻ്റെ പ്രണയം താരം തുറന്ന് പറഞ്ഞത്. കൊവിഡ് കാലത്ത് ഓടിടി പ്ലാറ്റ് ഫോമിലൂടെ റിലീസായി വൻ ഹിറ്റായി മാറിയ ചിത്രമാണ് സൂഫിയും സുജാതയും.

about sufiyum suchathayum movie

Vyshnavi Raj Raj :