വളരെ ക്രൂരമായിരുന്നു അത്. രണ്ടുദിവസം ഡാൻസ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി!

ദക്ഷിണേന്ത്യന്‍ സിനിമ മുഴുവന്‍ അംഗീകരിച്ച സൌന്ദര്യമായിരുന്നു ശ്രീവിദ്യയുടേത്. സൌന്ദര്യത്തിനൊപ്പം അഭിനയത്തികവും ഒത്തുചേര്‍ന്നതാണ് ശ്രീവിദ്യയെ വ്യത്യസ്തമാക്കിയത്. മലയാളത്തിന്റെ ശ്രീ എന്നായിരുന്നു മാധ്യമങ്ങള്‍ ശ്രീവിദ്യയെ വിശേഷിപ്പിച്ചത്. ശ്രീവിദ്യ നൽകിയ പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തിയിരുന്നെങ്കിലും അത്ര തന്നെ ഒളിയമ്പുകളും പ്രശ്നങ്ങളും അപമാനവും ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടന്ന് ശ്രീവിദ്യ പറയുന്നു. “എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്പുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛൻ ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നത്,” പ്രശംസയേയും വിമർശനങ്ങളെയും നോക്കി കാണുന്നതെങ്ങനെയെന്നും ശ്രീവിദ്യ പറയുന്നു.

“എന്നെ തഴഞ്ഞ, അവഗണിച്ച, പുറന്തള്ളിയ ഒരുപാട് പേരുടെ കൂടെ പിന്നീട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. കെ എസ് ഗോപാലകൃഷ്ണൻ സാറും ഞാനും തമ്മിൽ വളരെ ഓപ്പണായി തന്നെ വഴക്കായിട്ടുണ്ട്. അങ്ങേരുടെ പടത്തിൽ ഞാൻ അഭിനയിക്കില്ലെന്ന് വരെ ഞാൻ പറഞ്ഞിരുന്നു. കുറേനാളുകൾ ഞങ്ങൾ കണ്ടാൽ സംസാരിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഷൂട്ടിംഗിന് പോവും, പക്ഷേ മിണ്ടില്ല. പിന്നീട് അദ്ദേഹം വളരെ കഷ്ടത്തിലായ സമയത്ത് (അന്ന് ഞാൻ നല്ല നിലയിലെത്തിയിരുന്നു), എന്റെ സിനിമയുടെ ലൊക്കേഷനിൽ കയറിവന്ന് കൈയിൽ പിടിച്ചിട്ട് അദ്ദേഹമെന്നോട് അമ്മാ… എന്നോട് ക്ഷ്മിക്കണം, ഞാൻ നിന്നോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു.”

“തമിഴിലെ മഹാനായ ഒരു സംവിധായകനാണ് അദ്ദേഹം, ഒരു ഇൻസ്റ്റിറ്റ്യൂഷൻ. ഒരുപടത്തിൽ നിന്ന് അദ്ദേഹമെന്നെ കട്ട് ചെയ്ത സംഭവമായിരുന്നു വഴക്കിനു കാരണം. വളരെ ക്രൂരമായിരുന്നു അത്. രണ്ടുദിവസം ഡാൻസ് സീനുകളൊക്കെ ചെയ്യിപ്പിച്ചിട്ട് എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി. അദ്ദേഹത്തെ പോലെ ഒരു വലിയ സംവിധായകൻ സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ, എന്തോ ഉണ്ടായിട്ടാണെന്നു കരുതി ഒന്നു രണ്ടു സിനിമകൾ വേറെയും എനിക്ക് നഷ്ടപ്പെട്ടു.”

“ആളുകൾക്ക് ഒരു ഈഗോയുണ്ട്, 90 ശതമാനം ആളുകളും അത് വിട്ട് നേരിട്ട് വന്ന് മാപ്പ് പറയുകയൊന്നുമില്ല, അതും വേറൊരു സംവിധായകന്റെ സെറ്റിലെത്തി. ഗോപാലകൃഷ്ണൻ സാർ മാപ്പ് പറഞ്ഞ്, എന്റെ ഒരു പടത്തിൽ അഭിനയിക്കണം എന്നു പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഞാൻ ശരിയെന്നു പറഞ്ഞു, അങ്ങനെ ചെയ്ത സിനിമയാണ് ‘റൗഡി റാക്കമ്മ’.” ശ്രീവിദ്യ പറയുന്നു.

about sreevidhya

Vyshnavi Raj Raj :