പണ്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ഞാൻ ചോദിച്ച ആ ചോദ്യം ഇതാണ്;ശ്രീനിവാസൻ പറയുന്നു!

മലയാള സിനിമയിൽ വളരെ ഏറെ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച,സിനിമകൾ സമ്മാനിച്ച താരമാണ് ശ്രീനിവാസൻ.താരത്തിന്റെ ചിത്രനാളെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ഉണ്ടായിട്ടുള്ളത്.
നടനും സംവിധായകനുമായ ശ്രീനിവാസൻ സിനിമാ ജീവിതത്തിനപ്പുറം സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തന്റെ നിലപാട് അറിയിച്ചുകൊണ്ട് നിരവധി തവണ രംഗത്തു വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പല തുറന്നു പറച്ചിലുകളും വലിയ രീതിയിലുള്ള വിവാദങ്ങളും വാർത്തകളും ഉണ്ടായിട്ടുള്ളതാണ്. സാമൂഹിക രാഷ്ട്രീയത്തിന്റെ വാസ്തവമായ മുഖങ്ങൾ അതിന്റെ പ്രാധാന്യത്തോടെ തന്നെ അറിയിക്കുന്നതിൽ സിനിമ എന്ന മേഖല അദ്ദേഹം വളരെ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പ്രമുഖ ചാനലിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യാൻ തനിക്ക് അവസരം ലഭിച്ചിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തോട് താൻ ചോദിച്ച പല ചോദ്യങ്ങളും ആ ചാനലുകാർ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തപ്പോൾ കട്ട് ചെയ്തു കളഞ്ഞു എന്നാണ് ശ്രീനിവാസൻ പറയുന്നത്.

തന്റെ ചോദ്യങ്ങളെല്ലാം തന്നെ കട്ട് ചെയ്യുകയായിരുന്നു എന്നാണ് താരം പറയുന്നത്. “PWD മിനിസ്റ്റർ ആയിരുന്ന ശ്രീ എം കെ മുനീർ എക്സ്പ്രസ് ഹൈവേ കേരളത്തിൽ കൊണ്ടു വരുന്നതിന് തീവ്രമായി പ്രയത്നിച്ചിരുന്നു എന്നാൽ ഇടതുപക്ഷം എക്സ്പ്രസ് ഹൈവേ കൊണ്ടു വരുന്നതിന് ശക്തമായ എതിർക്കുകയുണ്ടായി അന്ന് അതിന് അവർ പറഞ്ഞ ന്യായീകരണം പാവപ്പെട്ടവർക്ക് ഇതു കൊണ്ട് എന്ത് പ്രയോജനം എന്നാണ്. ജന ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾ എല്ലാവരും പുരോഗതിയിലേക്ക് വരണമെന്ന് ആഗ്രഹത്തോടെ പ്രവർത്തിക്കുന്നവരാണ് അങ്ങനെയെങ്കിൽ പാവപ്പെട്ട ആളുകളെല്ലാം ഒരു സമയത്ത് വിലകൂടിയ കാറുകൾ ഒരു സ്ഥിതി വരില്ലേ? അങ്ങനെ വന്നു കഴിഞ്ഞാൽ അവർക്ക് ഈ എക്സ്പ്രസ് ഹൈവേയിലൂടെ കാറോടിക്കാൻ കഴിയില്ലേ? അതോ പാപങ്ങളെല്ലാം കാർ വാങ്ങുന്ന സ്ഥിതിയിലേക്ക് വരരുത് എന്ന് തീരുമാനിച്ചിട്ടാണോ നിങ്ങൾ പ്രവർത്തിക്കുന്നത്? ” ഇതായിരുന്നു ശ്രീനിവാസൻ ചോദിച്ച സുപ്രധാന ചോദ്യം.

ചോദ്യം കേട്ട് അദ്ദേഹം ഒരുപാട് നേരം പൊട്ടിച്ചിരിച്ച ശേഷം ‘ശ്രീ മുനീർ എടുത്ത പല തീരുമാനങ്ങളും സുതാര്യമല്ല അതുകൊണ്ടാണ് ഞങ്ങൾ അതിനെ എതിർത്തതെന്നും’ അദ്ദേഹം മറുപടി നൽകിയെന്നും ശ്രീനിവാസൻ പറഞ്ഞു.ഒരു ഇടതുപക്ഷ രാഷ്ട്രീയ ചിന്തകനാണ് താനെന്ന് തുറന്നു പറഞ്ഞിട്ടുള്ള അദ്ദേഹം ഇടതുപക്ഷ പാർട്ടിക്കെതിരെ പല ഗുരുതരമായ ആരോപണങ്ങളും നടത്തിയിട്ടുണ്ട്.രാഷ്ട്രീയക്കാരെയും പാർട്ടികളെയും പൂർണമായും വിമർശിക്കുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

about sreenivasan and pinarayi vijayan

Sruthi S :