സീരിയല്‍ താരം സൗപര്‍ണിക സുബാഷ് സംവിധായികയായി. ഒരു ക്വാറന്റീന് വിചാരണ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സൗപര്‍ണികയുടെ സംവിധായികയായിട്ടുള്ള അരങ്ങേറ്റം. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നതും സൗപര്‍ണികയാണ്.
സൗപര്‍ണികയ്ക്കൊപ്പം ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം ബന്ധുക്കളാണ്. പല ജില്ലകളിലായി അവരവരുടെ വീട്ടുവളപ്പിലിരുന്ന് അവരവരുടെ മൊബൈല്‍ ഫോണുകളിലായി ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തില്‍ സൗപര്‍ണികയും അഭിനയിച്ചിട്ടുണ്ട്.
about souparnika