സോനു സതീഷ് മനസ്സ് തുറക്കുന്നു !

എത്രയൊക്കെ കഥാപാത്രങ്ങൾ ചെയ്തു എങ്കിലും, മലയാളി പ്രേക്ഷകർക്ക് സോനു ഇപ്പോഴും വേണിയാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മികവുറ്റ പരമ്പരകളില്‍ ഒന്നായ സുമംഗലിഭഃവ. ആദ്യം ദര്‍ശന ദാസ് നായികയായിട്ടെത്തിയ സീരിയലില്‍ ഇപ്പോള്‍ സോനു സതീഷാണ് നായിക. വില്ലത്തി വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളും ചെയ്തിട്ടുള്ള സോനുവിന്റെ നായിക വേഷമായിരുന്നു സുമംഗലിഭഃവയില്‍. ആദ്യം ദർശന ദാസ് ചെയ്തിരുന്ന കഥാപാത്രം പാതിവഴിയിൽ നിന്നാണ് സോനു ഏറ്റെടുത്തത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്ന താരം, മലയാളം ഇൻഡസ്ട്രി തനിക്ക് വളരെയധികം മിസ് ചെയ്തതുകൊണ്ടാണ് തിരിച്ചു വന്നത് എന്ന് പറയുന്നു.

“മലയാളം സീരിയലുകൾ ഞാൻ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രം എനിക്ക് കിട്ടിയത്. കഥ എനിക്ക് വളരെയധികം ഇഷ്ടമായി, അതുകൊണ്ടുതന്നെ ചെയ്യുവാൻ തീരുമാനിച്ചു. ഞാൻ ജോയിൻ ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടുള്ള അവസ്ഥയായിരുന്നു സീരിയലിൽ. എന്നാൽ, കുറച്ചു നാളുകൾകൊണ്ടുതന്നെ അതെല്ലാം മാറി, പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ ലഭിക്കാൻ തുടങ്ങി,” ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സോനു പറഞ്ഞു. റിച്ചാർഡും സോനുവും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രി തന്നെയായിരുന്നു സുമംഗലി ഭവയുടെ ഏറ്റവും പ്രധാന ആകർഷണം. ആദ്യമായി തനിക്കൊരു റൊമാന്റിക് കഥാപാത്രം ലഭിച്ചതിൽ സന്തോഷമുണ്ട് എന്നും സോനു.

about sonu satheesh

Revathy Revathy :