മലയാളികൾക്കെന്നും ഇഷ്ട്ടപെട്ട ചില ഗായികമാരുണ്ട്,ഒരുപക്ഷെ പ്രിയ മാലാഖമാരായ”ചിത്രയ്ക്കും,സുജാതയ്ക്കും” ശേഷം നമ്മുടെ ഇഷ്ട്ട ഗായിക എന്ന പേര് കരസ്ഥമാക്കിയത് സിതാര കൃഷ്ണകുമാറിനേടാന്. മാധുരമുള്ള ശബ്ദങ്ങളിൽ ഒന്നാണ് ഈ ഗായികയുടേത്, കൂടാതെ മലയാളികൾക്കിടയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു ഗായികയാണ് സിതാരയെന്ന് നിസംശയം പറയാം’സിതാര ആത്മാർത്ഥതയോടെ സംസാരിക്കുന്ന ഒരാൾ’ എന്നാണ് കൂടുതൽ പേരും താരത്തെ കുറിച്ച് വിശേഷിപ്പിക്കാറുള്ളത്.മാത്രമല്ല സിതാരയെ പോലെ തന്നെ മകൾ സായു എന്ന സാവൻ ഋതുവിനേയും ഇഷ്ടമാണ് ആരാധകർക്ക്.

നാളുകളായി സിതാര തന്റെ ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ സംഗീത പരിപാടിയുമായി ഷാർജയിലായിരുന്നു.ഇപ്പോഴിതാ പരിപാടിക്ക് ശേഷം മകൾ സായുവിനടുത്ത് തിരിച്ചെത്തിയ സന്തോഷം സിതാര പങ്കുവയ്ക്കുകയാണ്. അമ്മയും മകളും കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് “വീട്ടിൽ തിരിച്ചെത്തി” എന്നാണ് സിതാര കുറിച്ചിട്ടുള്ളത്,.കൂടാതെ മകൾക്കൊപ്പം ചിലവിടുന്ന ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ.താരത്തിന്റെ ഓരോ വാക്കുകളിലും വലിയ അർഥങ്ങൾ ഉണ്ടാകാറുണ്ട് അതുപോലെയാണ് ഇപ്പോഴിതാ “ഇരുവരും ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ആ നിമിഷങ്ങളിൽ” എന്ന് സിതാര പറയുന്നത്.
പലപ്പോഴും മകളും അമ്മയും സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയിട്ടുണ്ട് ,മകൾ സായു പലതവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര കൃഷ്ണകുമാര്‍ പാടിയ “കണ്കള് നീയേ കാട്രും നീയേ” എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിൽ സിതാരയോടൊപ്പം സായു എത്തി.ഇന്ന് ഏതൊരു തലമുറയ്ക്കും പഴയ ഗാനങ്ങൾ എന്നാൽ ജീവനാണ്. അങ്ങനെ ആകുമ്പോൾ പഴയ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് ഈ ഗായികയ്ക്കുണ്ട്. “‘തുമ്പപ്പൂ പെയ്യണ പൂനിലാവെ,’ ‘നീയല്ലാതാരുണ്ടന്നുടെ’, ‘ഇന്നെന്റെ കരളിലെ’, ‘ആ മലര് പൊയ്കയില്‍’ തുടങ്ങി എത്ര പാട്ടുകളുടെ കവറുകളാണ് സിതാര പുറത്തിറക്കിയിരിക്കുന്നത്.”
about sithara krishnakumar