ഷക്കീലയെ പോലെ ആളുകൾക്ക് ഷർമിലിയെയും ഇഷ്‌ടപ്പെട്ട കഥ ഇങ്ങനെ;വെളിപ്പെടുത്തലുമായി താരം!

മലയാള സിനിമയിൽ ചിലതാരങ്ങൾ പണ്ടുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.നായികയായി ആദ്യമായി എത്തിയത് എം ടി യുടെ ചിത്രത്തിലൂടെ.പ്രിയദർശൻറെ ചിത്രമായ അഭിമന്യു എന്ന ചിത്രത്തിൽ ഐറ്റം ഡാൻസാറായി എത്തി.പിനീട് ഗ്ലാമറസ് റാണിയായി തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങുകയായിരുന്നു ശമിനി എന്ന നടി.താരത്തെ അത്രപെട്ടെന്ന് മലയാളികൾ മറക്കാൻ ഇടയില്ല.ഒരു സമയത് താരം സിനിമകളിൽ തുടർച്ചയായി അഭിനയിച്ചു വന്നു.പക്ഷെ വളരെപെട്ടാണ് സിനിമയിൽ നിന്നും താരം അപ്രത്യക്ഷമാകുകയായിരുന്നു.എം.ടി വാസുദേവൻ നായരുടെയും കെ.എസ് സേതുമാധവന്റെയും സിനിമകളിലൂടെ തുടക്കം കുറിച്ചിട്ട് ഗ്ളാമർ സിനിമകളിൽ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലിലാണ് സിനിമ വിടാൻ താൻ തീരുമാനിച്ചതെന്ന് ഷർമ്മിലി മനസു തുറന്നു.

2000ന്റെ പകുതിയിൽ മലയാള സിനിമയിൽ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തിൽ മോഹിനി ടീച്ചർ എന്ന കഥാപാത്രമുണ്ട്. ഗ്ളാമറസ് വേഷമാണ് താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഞാനന്ന് ഗ്ളാമർ കഥാപാത്രങ്ങളെ ഏറെക്കുറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകിൽ എനിക്കു തന്നെ ഒരു വിശ്വാസക്കുറവ്. ഒടുവിൽ ചിലനിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു.

മറയൂരിലായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾമതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റിൽ ഞാൻ കണ്ട പെൺകുട്ടിയുടെ പടമുള്ള സിനിമാ പോസ്‌റ്ററുകൾ. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോൾ മലയാള സിനിമയിൽ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു. കിന്നാരത്തുമ്പികൾ എന്ന ഒറ്റ ചിത്രത്തോടെ ഷക്കീല മലയാളത്തിലെ താരറാണിയായിരിക്കുന്നു. അത്തരമൊരു ചിത്രത്തിൽ അഭിനയിക്കാനാണ് ഞാനും പോകുന്നത്. എം.ടി വാസുദേവൻ നായരുടെയും കെ.എസ് സേതുമാധവന്റെയും സിനിമകളിലൂടെ തുടക്കം കുറിച്ചിട്ട് ഗ്ളാമർ സിനിമകളിൽ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ചു പോകാമെന്ന് മനസും പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴിൽ അഭിനയമാണ്. എന്തായാലും പരിധികൾ നേരത്തെ പറഞ്ഞിരുന്നതിനാൽ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനിൽ നിന്ന് മടങ്ങിയത്.

രണ്ടു മാസം കഴിഞ്ഞു കാണും വീട്ടിലേക്ക് നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. മാഡം ഡേറ്റ് വേണം, ശമ്പളം ഇത്ര തരാം, അഡ്വാൻസ് ഇത്ര തരാം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത് ചെഞ്ചായം സൂപ്പർ ഹിറ്റായിരിക്കുന്നു. ഷക്കീലയെ പോലെ ആളുകൾക്ക് ഷർമിലിയെയും ഇഷ്‌ടപ്പെട്ടു. മലയാളത്തിൽ ആറുമാസത്തിനുള്ളിൽ ഒമ്പത് ഗ്ളമർ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. പലതിന്റെ പേര് അറിയില്ല. നമ്മളോട് പറയുമ്പോൾ ഒന്നും റിലീസ് ചെയ്യുമ്പോൾ മറ്റൊന്നും ആയിരിക്കും.
സാഗരയുടെ സെറ്റിൽ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റിൽ വച്ചുകണ്ട ആളേ ആയിരുന്നില്ല അവൾ. തികച്ചും പ്രൊഫഷണലായ നായികയായി മാറിയിരുന്നു. ഷക്കീല ഇപ്പോഴും നല്ല സുഹൃത്തായി തുടരുന്നു.

about sharmili

Noora T Noora T :