കേരളം നൽകിയ ചികിത്സ തുക ;പ്രളയ ബാധിതർക്കായി നൽകി ശരണ്യ!

സിനിമാസെറ്റിലെ ആര്‍ക്ക് ലൈറ്റിനു പകരം ഓപ്പറേഷന്‍ തിയേറ്ററിലെ സര്‍ജിക്കല്‍ ലൈറ്റിനു കീഴിലായിരുന്നു ശരണ്യ. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടക്കുന്ന ഏഴാമത്തെ ശസ്ത്രക്രിയ. പ്രാര്‍ത്ഥനയുമായി പുറത്തു കാത്തിരിക്കാന്‍ അമ്മ ഗീത മാത്രം. ശസ്ത്രക്രിയ വിജയിച്ചെങ്കിലും വേദനതിന്ന് ശ്രീചിത്രയിലെ ഐ.സി.യു.വില്‍ കഴിയുകയാണ് കുടുംബപ്രേക്ഷകരുടെ പ്രിയ താരം ശരണ്യാ ശശി. ‘ചന്ദനമഴ’യിലൂടെയും ‘കറുത്തമുത്തി’ലൂടെയുമൊക്കെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞുനിന്ന മുഖം ഇപ്പോള്‍ കണ്ടാല്‍ ആരും തിരിച്ചറിയില്ല.

താരപ്രഭയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ രംഗബോധമില്ലാതെ കടന്നെത്തിയതാണീ രോഗം. ബ്രെയിന്‍ ട്യൂമറിനോടു പൊരുതി പലതവണ തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ തീരെ അവശയായി.ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും.രോഗത്തിന്റെ പിടിയിലായ കാലത്ത് സിനിമാ, സീരിയല്‍ രംഗത്തുള്ളവരടക്കം സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ സഹായങ്ങള്‍ നിലച്ച മട്ടാണ്.

ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത ‘സൂര്യോദയം’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളില്‍ നായികയായിരുന്നു. ‘ഛോട്ടാ മുംബൈ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ചന്ദനമഴ’ ഉള്‍പ്പെടെ നിരവധി സീരിയലുകളില്‍ നിറഞ്ഞുനിന്നിരുന്ന ശരണ്യയെ ‘കറുത്തമുത്തി’ലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.


2012-ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രോഗത്തെ തോല്‍പ്പിച്ച് ശരണ്യ മടങ്ങിയെത്തി. ചികിത്സയ്ക്കു ശേഷം തന്റെ നില മെച്ചപ്പെട്ട വിവരം ശരണ്യതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് അഭിനയത്തില്‍ സജീവമായെങ്കിലും ഓരോ വര്‍ഷവും അസുഖം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയിലും രോഗത്തോടു പൊരുതിക്കൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്തു. കാരണം ശരണ്യയുടെ അഭിനയത്തില്‍നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം.

സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യയുടെ ചുമലിലായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി വീടുപോലുമില്ല. സ്വരുക്കൂട്ടിയതൊക്കെ ആറു വര്‍ഷത്തെ ചികിത്സയ്ക്കായി ചെലവായി. സമ്പാദ്യമോ ആശ്രയിക്കാന്‍ ആളോ ഇല്ലാത്ത അവസ്ഥ. ഒപ്പമുള്ളത് അമ്മ മാത്രം. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസം.

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനില്‍ക്കുന്നത് നടി സീമാ ജി.നായരാണ്. പ്രിയനടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ച് സഹായംതേടുന്നതിനു മുന്നിട്ടിറങ്ങിയതും സീമയാണ്.

എന്നാൽ ഇപ്പ്പോൾ ട്യുമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്ന് 10,000 രൂപ പ്രളയബാധിതര്‍ക്ക് നല്‍കി നടി ശരണ്യ. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കാണ് താരം പണം സംഭാവന ചെയ്തത്. സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ
ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്… തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച്‌ 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

about sharanya shashi

Sruthi S :