നടി ഷംന കാസിമിന്‍റെ വീട്ടില്‍ വിവാഹം ആലോചിച്ച് എത്തി തട്ടിപ്പ് നടത്തിയതിന് പിന്നില്‍ ഏഴംഗ സംഘമെന്ന് ഐജി വിജയ് സാഖ്റെ. കേസിന്റെ അന്വേഷണത്തിനായി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും ഐജി വ്യക്തമാക്കി. സംഭവത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ക്കും പങ്കുണ്ടോയെന്ന് പരിശോധിക്കും. പണക്കാരാണെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. പ്രതികള്‍ നടിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പദ്ധതിയിട്ടിരുന്നത്. ദുബായിലെ ബിസിനസിന് അത്യാവശ്യം എന്ന് പറഞ്ഞ് പണം തട്ടാന്‍ ആയിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. അന്‍വര്‍ എന്ന പേരിലാണ് പ്രതി വിളിച്ചത്. പോലീസ് പിടിയിലായ റഫീഖ് ആണ് അന്‍വര്‍ ആയി ഷംനയെ വിളിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛനാണെന്ന് പോലീസ് പറഞ്ഞു.
മാന്യത നടിച്ചാണ് തട്ടിപ്പുകാര്‍ ഇടപെട്ടതെന്ന് ഷംന പറയുന്നു. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ല. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്. അതേസമയം ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളാണ് പ്രതികള്‍ വഞ്ചിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
about shamna kassim