വീട്ടിലെത്തിയവരില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വന്നവര്‍ തങ്ങള്‍ കുടുംബത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടില്‍ വന്നവര്‍ വീടിന്‍റെയും വാഹനത്തിന്‍റെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു!

നടി ഷംനാ കാസിമിന് ഭീഷണി. കരിയര്‍ നശിപ്പിക്കുമെന്ന് ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. സംഭവത്തില്‍ നാല് പേരെ മരട് പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എന്നാൽ പ്രതികള്‍ നടിയെയും വീട്ടുകാരെയും സമീപിച്ചത് കല്യാണ ആലോചനയുമായി. ജൂണ്‍ മൂന്നിനാണ് പ്രതികള്‍ വീട്ടിലെത്തിയത്. കോഴിക്കോട് സ്വദേശികള്‍ എന്നാണ് വീട്ടുകാരോടും നടിയോടും പരിചയപ്പെടുത്തിയത്.

പറഞ്ഞ കാര്യങ്ങളില്‍ അവ്യക്തതയും പന്തികേടും തോന്നിയപ്പോള്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു. തന്ന വിവരങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഒരു ലക്ഷം രൂപ ചോദിച്ച്‌ ഇവര്‍ ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഷംനയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

വീട്ടിലെത്തിയവരില്‍ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വന്നവര്‍ തങ്ങള്‍ കുടുംബത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ടു. വീട്ടില്‍ വന്നവര്‍ വീടിന്‍റെയും വാഹനത്തിന്‍റെയും ഫോട്ടോയെടുത്തുവെന്നും ഷംനയുടെ പിതാവ് കാസിം പ്രതികരിച്ചു.സംഭവത്തില്‍ പ്രതികളായ തൃശൂര്‍ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്.

about shamna kasim

Vyshnavi Raj Raj :