നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഷംനയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു.
ജൂണില്‍ തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാത്തതിനാലാണ് മുഖ്യപ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്ത് ,നാലാം പ്രതി അഷറഫ് എന്നിവര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
വലിയൊരു വിവാഹത്തട്ടിപ്പു വീരന്മാരില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ആ ഷോക്കില്‍ നിന്ന് തനിക്കും കുടുംബത്തിനും ഇപ്പോഴും മാറാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഷംന കാസിം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
നേരിട്ട് വീട്ടില്‍ വന്ന വിവാഹാലോചനയായതുകൊണ്ട് തന്നെ എന്റെ വീട്ടുകാരെല്ലാം വളരെ സന്തോഷത്തിലായിരുന്നു. ഒരാഴ്ചകൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. ചെറുക്കന്റേത് എന്ന് പറഞ്ഞ് ഞങ്ങളെ കാണിച്ച ഫോട്ടോ അയാളുടേത് അല്ലായിരുന്നു. ഫോട്ടോയില്‍ കണ്ട ആളോട് ഞാന്‍ സംസാരിച്ചിട്ടുമില്ല. ഇതൊരു റാക്കറ്റ് ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം എനിക്ക് ശരിക്കുമൊരു ഷോക്ക് ആയിരുന്നു. എന്നെ പറ്റിക്കാന്‍ ശ്രമിച്ച റാക്കറ്റിലെ അംഗങ്ങളെ പൊലീസ് കാണിച്ചു തന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
about shamna kasim