സോളാര്‍ തട്ടിപ്പിൽ തട്ടി ശാലു മേനോൻ…വിചാരണ തുടരുമെന്നും കോടതി !

വന്‍ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് ശിക്ഷ, സോളാര്‍ കമ്ബനിയുടെ പേരില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയ കേസില്‍ ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

എന്നാല്‍ കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍ നിലവില്‍.

എന്നാല്‍ സോളാര്‍ കേസിലെ മറ്റ് പ്രതികളായ പ്രശസ്ത നടി ശാലു മേനോനും, അമ്മ കലാദേവിക്കും എതിരായ വിചാരണ തുടരുമെന്നും കോടതി വ്യക്തമാക്കി.

about shalu menon

Vyshnavi Raj Raj :