സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനരാരംഭിച്ചു!

നിര്‍ത്തിവെച്ച സീരിയല്‍ ചിത്രീകരണം സംസ്ഥാനത്ത് പുനരാരംഭിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ടുമാസത്തിലേറെയായി നിര്‍ത്തി വച്ച സീരിയലുകള്‍ വീണ്ടും ചിത്രീകരണം തുടങ്ങുന്നത് കാര്യമായ മാറ്റവുമായാണ്. മാസ്കും സാനിറ്റൈസറുമൊക്കെ പുതിയ കഥാപാത്രങ്ങളായി. പ്രധാന റോളുകളിലുളളവര്‍ പലയിടത്തും കുടുങ്ങിപ്പോയി. അത് മറികടക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പുതിയ വഴികള്‍ കണ്ടെത്തി.

പുതിയ സാഹചര്യത്തില്‍ സീരിയലിലെ വൈകാരിക രംഗങ്ങള്‍ പോലും സാമൂഹിക അകലം പാലിച്ച്‌ നടപ്പിലാക്കേണ്ട സ്ഥിതിയാണ്.കൂട്ടുകുടുംബങ്ങളുടെ കഥകളില്‍ ആളുകളുടെ എണ്ണം കുറച്ചു. വിരലിലെണ്ണാവുന്ന അണിയറ പ്രവര്‍ത്തകര്‍ മാത്രമാണ് സീരിയലില്‍ ഉള്ളത്.

സംസ്ഥാനത്ത് സിനിമാ-സീരിയല്‍ ഷൂട്ടിങിന് ഇന്നലെയാണ് ഇളവ് അനുവദിച്ചത്. ഔട്ട്ഡോര്‍ ഷൂട്ടിങിന് വിലക്കുണ്ട്. ഇന്‍ഡോര്‍ ഷൂട്ടിങ് പരമാവധി 50 പേരെ വച്ച്‌ സാമൂഹിക അകലം അടക്കം പാലിച്ച്‌ കൊണ്ട് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്.

about seriel shooting

Vyshnavi Raj Raj :