നിങ്ങളറിഞ്ഞോ സാന്ത്വനം പരമ്പരയിലെ കണ്ണന്റെ വിശേഷങ്ങൾ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച പരമ്പര വിജയകരമായി മുന്നോട്ട് പോകുകയാണ്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫീൽഗുഡ് പരമ്പരയാണിത്. സീരിയൽ ആരംഭിച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച ആരാധകരുണ്ട്.സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

സാന്ത്വനം വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും അന്യോന്യമുള്ള പിന്തുണയെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് അച്ചു സുഗന്ദ്. കണ്ണനെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സെറ്റില്‍ എല്ലാവരുമായും നല്ല അടുപ്പമാണെങ്കിലും കൂടുതല്‍ സംസാരിക്കുന്നത് ശിവേട്ടനോടാണെന്ന് അച്ചു പറയുന്നു. കിടുന്നറങ്ങുന്നതും ശിവേട്ടന്റെ കൂടെയാണ്. കളിയും തമാശയുമെല്ലാം പുറത്തെടുക്കുന്നത് ഹരിയേട്ടനോടാണ്. ബാലേട്ടനയും ദേവിയേട്ടത്തിയോടുമാണ് അഭിപ്രായങ്ങളൊക്കെ ചോദിക്കാറുള്ളത്. എന്നെ അനിയനെപ്പോലെ കാണുന്നയാളാണ് ആദിത്യന്‍ സാര്‍. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ കൂടുതലിഷ്ടം അദ്ദേഹത്തോടാണെന്നും അച്ചു പറയുന്നു.

കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കാലങ്ങളായുള്ള കഷ്ടപ്പാടിന് ശേഷമായാണ് സാന്ത്വനത്തിലെ അവസരം ലഭിച്ചത്. കണ്‌ന് നല്ല റീച്ച് കിട്ടിയില്‍ അതീവ സന്തുഷ്ടവാനാണ് താനെന്ന് താരം പറയുന്നു. മനസ്സ് മടുത്ത് പോയ തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തില്‍ അലട്ടിയിരുന്നുവെന്നും അച്ചു പറയുന്നു.

സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും സഹോദരങ്ങളാണ് എല്ലാവരുമെന്നും താരം പറയുന്നു. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ഏറെ ഇഷ്ടപ്പെടുന്നയാള്‍ ആദിത്യന്‍ സാറാണ്. കുടുംബത്തിലെ കുഞ്ഞനിയന്റെ കാര്യത്തില്‍ എല്ലാവരും പ്രത്യേക ശ്രദ്ധയാണ് കൊടുക്കുന്നത്. ജീവിതത്തില്‍ താന്‍ ചേട്ടനാണെന്നും സാന്ത്വനത്തിലെ കഥാപാത്രവുമായി തനിക്ക് ബന്ധമുണ്ടെന്നും അച്ചു പറയുന്നു. അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സമയത്ത് തമാശയൊന്നും കാണിക്കാറില്ല. ജോലി കഴിഞ്ഞാല്‍ പഴയത് പോലെയാവും. സാന്ത്വനത്തില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്. കണ്ണായെന്നാണ് എല്ലാവരും വിളിക്കുന്നത്. ചേട്ടന്മാരും ചേട്ടത്തിയുമൊക്കെ അങ്ങനെ തന്നെ. ഞാനും അവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നതെന്നും അച്ചു പറഞ്ഞു.

about serial

Revathy Revathy :