മഹാഭാരതത്തിലെ ഇന്ദ്രൻ;സതീഷ് കൗളിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ!

മഹാഭാരതം പരമ്ബര രണ്ടാം ഭാഗം വാൻ ഹിറ്റായി മുന്നേറുകയാണ്.എന്നാൽ ഈ പരമ്പരയിൽ മുൻപ് ഇന്ദ്രനായി അഭിനയിച്ച സതീഷ് കൗള്‍ ഭക്ഷണമോ മരുന്നോ ഇല്ലാതെ വാടക വീട്ടിൽ നരകിക്കുകയാണ്.ഒന്ന് തിരിഞ്ഞു നോക്കാൻ കൂടി ആളില്ലാത്ത അവസ്ഥ.ലോക്ഡൗണ്‍ വന്നതാണ് നടനെ വലച്ചത്.നടന്‍ എന്ന നിലയില്‍ തനിക്ക് നല്‍കിയ സ്നേഹം ഈ ദയനീയ അവസ്ഥയിലും കാണിക്കണമെന്ന അഭ്യര്‍ത്ഥനയാണ് എഴുപത്തിമൂന്നുകാരനായ സതീഷിനുള്ളത്.

പഞ്ചാബി സിനിമയിലെ ‘അമിതാഭ് ബച്ചന്‍’ എന്നറിയപ്പെടുന്ന നടന്‍ അടുത്ത കാലം വരെ ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു. സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ അടുത്തിടെ ഒരു വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ സാമ്ബത്തിക സഹായം കൊണ്ട് ഇതുവരെ പിടിച്ചുനിന്നെങ്കിലും ലോക്ഡൗണ്‍ കൂടി വന്നതോടെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
ആളുകള്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുക്കമാണെന്നാണ് സതീഷ് പറയുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സതീഷിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

about satheesh kaul

Vyshnavi Raj Raj :