കുട്ടിക്കാല ചിത്രം പങ്കുവെച്ച് എത്തിയ സാറയോട് തൈമൂറിനെ പോലെയുണ്ടെന്ന് ആരാധകർ!

ബോളിവുഡ് പ്രിയ നായികയും താരപുതിയുമാണ് സാറ അലിഖാന്,ബോളിവുഡിലെ യുവതാരറാണിമാരിൽ ഒരാളാണ് സാറ.മാത്രമല്ല ‘സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃതസിംഗിന്‍റെയും’ മകൾ കൂടിയാണ്. ഈ താര പുത്രിയുടെ വാർത്തകളെല്ലാം തന്നെ വളരെപെട്ടെന്നാണ് വൈറലാകുന്നത്. സാറാ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം ഇപ്പോൾ എത്തിയിരിക്കുന്നത് തന്റെ കുട്ടിക്കാലചിത്രമാണ് ആരാധകരുമായി ഷെയർ ചെയ്തിരിക്കുന്നത്,മാത്രമല്ല ചിത്രത്തിലെ കൊച്ചുകുട്ടിയ്ക്ക് “സാറായുടെ അനിയനും സെയ്ഫ്- കരീന ദമ്പതികളുടെ മകനുമായ തൈമൂറിനോടുള്ള” രൂപസാദൃശ്യമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. കൊച്ചു സാറ തൈമൂറിനെ പോലെ തന്നെ ഇരിക്കുന്നു എന്നാണ് ആരധകർ പറയുന്നത്,മാത്രമല്ല ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുമുണ്ട്.

സാറയുടെ വാർത്തകൾ വളരെപെട്ടെന്നാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത് കൂടാതെ ആരധകരുമായി താരം വളരെ സൗമ്യതയോടെ ഇടപെടുന്നതും വർത്തയാകാറുണ്ട്, കൂടാതെ സാറാ കഴിഞ്ഞ വർഷം ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് ബി ടൗണിലേക്ക് എത്തിയത്. ശേഷം ‘സിംബ’ സിനിമയിൽ രൺവീർ സിങ്ങിന്റെ നായികയായി.അതുമാത്രമല്ല രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവർന്നിട്ടുണ്ട്.താരത്തിന് ഒരുപാട് ആരാധകരാണിപ്പോൾ ബോളിവുഡിൽ കൂടാതെ വരുൺ ധവാൻ നായകനാവുന്ന ‘കൂലി നമ്പർ 1’ ആണ് സാറയുടെ അടുത്ത സിനിമ. ഇംതിയാസ് അലിയുടെ ‘ലൗ ആജ് കൽ 2’ എന്ന ചിത്രത്തിലും സാറയുണ്ട്.

about sara ali khan

Noora T Noora T :