ചുംബന രംഗം അഭിനയിക്കാൻ നിർബന്ധിച്ചു സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണി നടിക്ക് അനുഭവിക്കേണ്ടിവന്നത്!

ബോഡി ഷെയ്മിങ്ങിനെതിരെ മേക്കപ്പ് ഇടാതെ വന്ന് പ്രേക്ഷകർക്ക് മുന്നിൽ പ്രതികരിച്ച താരമാണ്. ഇപ്പോഴിതാ സിനിമ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. 2002 മുതൽ 2013 വരെയുള്ള അഭിനയ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് താരം ഒരു അഭിമുകത്തിലൂടെ തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ;

ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനർഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാൻ വ്യക്തമാക്കി.

സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോൾ വേണമെങ്കിലും സിനിമയിൽ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടി. ഷൂട്ടിങ്ങിന് ശേഷമുള്ള പാർട്ടിക്കൊന്നും താൻ പോകാറില്ല. അതിനാൽ ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടൻ പറഞ്ഞത് ഞാൻ ബോറും അടുക്കാൻ പറ്റാത്ത ആളുമാണെന്നാണ്.

അതിനാൽ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു. പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകൾക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണം. കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരിൽ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണമെന്നും സമീറ പറഞ്ഞു.

about sameera

Vyshnavi Raj Raj :