മാപ്പ് പറയുന്നത് വരെ സൽമാൻ ഖാനെ പൊതുപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണം!

ബോളിവുഡിൽ സൂപ്പര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ താരത്തിന്റെ ആരാധകരോടുള്ള പെരുമാറ്റത്തെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഗോവ വിമാനത്താവളത്തില്‍ വച്ച്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍. സല്‍മാന്‍ ഖാന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.സല്‍മാന്‍ ഖാന്‍ ഏറ്റവും മോശമായി പെരുമാറുന്ന സിനിമാ നടനാണെന്നും മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പൊതുപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നുമാണ് ആവശ്യം.

ഗോവ ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ നരേന്ദ്ര സവാരിക്കറും സല്‍മാനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഗോവ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ഒരാള്‍ അനുവാദമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സല്‍മാന്‍ ഫോണ്‍ പിടിച്ചു വാങ്ങിയത്.സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

about salman khan

Vyshnavi Raj Raj :