ആ വിവാഹം ജീവിതത്തില്‍ സംഭവിച്ച എറ്റവും മോശം കാര്യമാണെന്ന് സെയ്ഫ് അലി ഖാന്‍;വെളിപ്പെടുത്തലുമായി താരം!

ബോളിവുഡ് പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള താരമാണ് സെയ്ഫ് അലി ഖാന്‍.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ വളരെ ഏറെ സ്വീകാര്യതയാണ് ഉള്ളത്.ഇപ്പോഴിതാ അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മുന്‍ഭാര്യ അമൃത സിങ്ങുമായുളള വിവോഹ മോചനത്തെക്കുറിച്ച് നടന്‍ മനസുതുറന്നിരുന്നു. ജീവിതത്തില്‍ സംഭവിച്ച എറ്റവും മോശമായ കാര്യമായിരുന്നു അതെന്നാണ് നടന്‍ പറഞ്ഞത്.

അതുമാത്രമല്ല അതൊക്കെയും മനസില്‍ നിന്നും ഒരിക്കലും പോകുമെന്ന് തോന്നുന്നില്ലെന്നും നടന്‍ പറയുന്നു കൂടാതെ, ചില കാര്യങ്ങള്‍ നമ്മുടെ പരിധിയില്‍ നില്‍ക്കില്ലലോ,അതും അന്ന് ഇരുപത് വയസല്ലേ ഉണ്ടായിരുന്നുളളുവെന്നും തീരെ ചെറുപ്പമായിരുന്നില്ലെയെന്നും കരുതി ഞാന്‍ ആശ്വസിക്കുന്നു,മാത്രമല്ല കേള്‍ക്കുമ്പോള്‍ വളരെ മോശമായി തോന്നാം.എന്നാൽ ഇത് തീര്‍ത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രം. മാതാപിതാക്കള്‍ എന്ന് ഒന്നിച്ച് പറയുമെങ്കിലും അവര്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ തന്നെയാണ്. സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

അതുമാത്രമല്ല നമ്മുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുളള വീട് പ്രധാനമാണ്.സാധാരണ ഒരു കുട്ടിയും അത് ലഭിക്കാതെ വളരരുതെന്നും, എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ലെന്നും നടന്‍ പറയുന്നു.ഒപ്പം തന്നെ കുടുംബമെന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബഹുമാനം കല്‍പ്പിക്കുന്ന ഒന്നാകണം. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുത്. അതുതന്നെയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന എറ്റവും വലിയ കാര്യം. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.ഇരുവരും 2004ലാണ് സെയ്ഫ് അലി ഖാനും അമൃത സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞത്. സാറ അലിഖാനും, ഇബ്രാഹിം അലി ഖാനുമാണ് ഇവരുടെ മക്കള്‍. തുടര്‍ന്ന് 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചത്.താരത്തിന്റെ വാക്കുകൾ ഇതിനോടകം വൈറലാണ്.

about saif ali khan

Noora T Noora T :