സെയ്ഫ് അലിഖാനെ വിടാതെ പിന്തുടർന്ന് ‘സെൽഫി’;കോപിഷ്ട്ടനായി താരം!

ബോളിവുഡ് താരങ്ങൾ എവിടെയാണെങ്കിലും പലപ്പോഴും സെൽഫി എടുക്കാനും ചിത്രമെടുക്കാനും ആരാധകർ തിരക്ക് കൂട്ടരുണ്ട്,മാത്രവുമല്ല പലപ്പോഴും ഇവരുടെ വെക്തി ജീവിതത്തിൽ തലവേദനയായി മാറാറുണ്ട്. സെയ്ഫ് അലി ഖാനും,കരീന കപൂറിനും ഇതേ അവസ്ഥയാണുണ്ടായത്.

കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽനിന്നും പുറത്തേക്കു വരുമ്പോഴാണ് സെയ്ഫിന്റെ കുടുംബത്തെ ആരാധകർ വളഞ്ഞത്.മാത്രവുമല്ല സെയ്ഫിനെയും കരീനയെയും മകൻ തൈമൂറിനെയും കണ്ടതും ആരാധകർ സെൽഫിയെടുക്കാനായി ഓടിക്കൂടുകയായിരുന്നു. ചില ആരാധകർക്കൊപ്പം സെൽഫി പകർത്തിയശേഷം സെയ്ഫും കരീനയും നടന്നപ്പോഴും ഇരുവരെയും സെൽഫിയെടുക്കാനായി ആരാധകർ പിന്തുടരുകയായിരുന്നു.എന്നാൽ അതിനിടയിൽ കരീന ആരാധകർക്കിടയിൽ പെട്ടുപോവുകയും ചെയ്തു. ഒരുപാട് നേരം ആരാധകർക്കൊപ്പം കരീന സെൽഫിയെടുത്തു.

ഇതേ സമയം തൈമൂറാകട്ടെ ‘മോം’ എന്നു ഇടയ്ക്കു വിളിക്കുന്നുണ്ടായിരുന്നു,എന്നാൽ സെയ്ഫ്
ആരാധകർക്കിടയിൽനിന്നും രക്ഷപ്പെടുന്നതിനായി വളരെ വേഗം നടക്കുകയായിരുന്നു, പക്ഷേ സെയ്ഫിന്റെ വേഗതയ്ക്കൊപ്പം ആരാധകരും പിന്തുടരുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സെയ്ഫ് സെൽഫിയെടുക്കാനെത്തിയ ചിലരുടെ കൈകൾ തട്ടിമാറ്റുകയും ചെയ്തു. ആരാധക ശല്യത്താൽ വളരെ അസ്വസ്ഥനായിരുന്നു സെയ്ഫ്.ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്,പ്രേക്ഷകർ ഒന്നടങ്കം ആരാധകരെയാണ് കുറ്റം പറയുന്നത്.

about saif ali khan

Noora T Noora T :