മാസ്‌ക് അണിഞ്ഞു പരീക്ഷ എഴുതാൻ എത്തിയ സായി പല്ലവി;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സായി പല്ലവി. ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്തു നടി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി.

താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രിച്ചിയിലെ ഒരു കോളേജിൽ മാസ്‌ക് അണിഞ്ഞു പരീക്ഷ എഴുതാൻ എത്തിയ സായി പല്ലവിയെ ആണ് ചിത്രങ്ങളിൽ കാണുവാൻ സാധിക്കുന്നത്. 2016 ലാണ് താരം തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയത്. പക്ഷേ പിന്നീട് മെഡിക്കൽ പ്രാക്ടീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് 31നാണ് ട്രിച്ചിയിലെ ഒരു കോളേജിൽ പരീക്ഷ എഴുതുവാൻ സായി പല്ലവി എത്തിയത്. താരത്തെ തിരിച്ചറിഞ്ഞ് മറ്റു കോളേജിലെ അധ്യാപകരും സ്റ്റാഫുകളും കുട്ടികളും ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങിക്കാനും ആയി താരത്തെ പൊതിഞ്ഞു.

about sai pallavi

Vyshnavi Raj Raj :