തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ സംവിധായകനും നിരവധി ഹിറ്റ് ചിത്രങ്ങളുടെ രചയിതാവുമായ സച്ചി (സച്ചിദാനന്ദന്‍ 48) അന്തരിച്ചു. ഇടുപ്പിലെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശസ്ത്രക്രിയകള്‍ക്ക് ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി വീണ്ടും ഹൃദയാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു.

‘ചോക്ലേറ്റ്’ എന്ന ചിത്രത്തിന് സേതുവിനൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കി സിനിമയില്‍ എത്തിയ സച്ചി പിന്നീട് ‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലൂടെ ഒറ്റയ്ക്ക് രചന തുടങ്ങി. ഡ്രൈവിംഗ് ലൈസന്‍സ് ആണ് രചന മാത്രമായി നിര്‍വഹിച്ച്‌ ഒടുവില്‍ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ സ്വന്തം സംവിധാനത്തില്‍ എത്തിയ ‘അയ്യപ്പനും കോശിയും’ വിജയമായതിന്റെ തിളക്കത്തില്‍ നില്‍ക്കവേയാണ് അപ്രതീക്ഷിത മരണം.

അഭിഭാഷക വൃത്തി ഉപേക്ഷിച്ച്‌ സിനിമയില്‍ എത്തിയ സച്ചി 10 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് കൊച്ചി രവിപുരത്ത് നടക്കും.

about sachidhanandhan

Vyshnavi Raj Raj :