മുഖ്യധാര സിനിമകളോട് പരമപുച്ഛം എനിക്കും ഉണ്ടായിരുന്നു!

സിനിമയിലൂടെ സമൂഹത്തിന് സന്ദേശം നല്‍കാം, അവാര്‍ഡുകള്‍ വാങ്ങാം എന്നുള്ള എല്ലാ ആഗ്രഹങ്ങളും പോയി. സിനിമയെ ഒരു ഉപജീവന മാര്‍ഗമായേ താന്‍ കാണുന്നുളളൂ എന്നും ആ അവസ്ഥ മാറി വരുമ്ബോള്‍ വേറെ വഴി നോക്കാം എന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിദാനന്ദൻ പറയുന്നു.

സച്ചിദാനന്ദന്റെ വാക്കുകൾ…

ഒരു ചെറിയ നിയമലംഘനവും അതിനു ശേഷം സ്വാഭാവികമായി കടന്നുവരുന്ന നിയമ പ്രശ്നങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ റിട്ടയര്‍ ചെയ്യാന്‍ രണ്ടു വര്‍ഷം മാത്രം ബാക്കിയുള്ള എസ് ഐ അയ്യപ്പനും പതിനേഴ് വര്‍ഷം പട്ടാളത്തില്‍ ഹവില്‍ദാര്‍ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ഇരുവരും തമ്മില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഇതുവരെ താന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു ചിത്രമാകണം ‘അയ്യപ്പനും കോശിയും’ എന്നുള്ളതില്‍ തനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു എന്നും സച്ചി പറഞ്ഞു. ചില ക്ലാസ് വാറും സാമൂഹ്യനീതിക്കു വേണ്ടിയുള്ള ചെറിയൊരു രാഷ്ട്രീയവും ചിത്രം പറയുന്നുണ്ട്. അത് കൊണ്ട് തന്നെ കുറച്ചു പഞ്ച് ഡയലോഗുകള്‍ ചിത്രത്തില്‍ കയറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിലെ സാഹചര്യങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ വേണ്ടിയാണ് ബോധപൂര്‍വം ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്. രണ്ട് പേര്‍ക്കും തുല്യപ്രാധാന്യം വേണമെന്ന ചിന്തയില്‍ നിന്നാണ് ചിത്രത്തിന് അയ്യപ്പനും കോശിയും എന്ന പേര് നല്‍കിയതെന്നും സച്ചി വിശദമാക്കുന്നു.

about sachidananthan

Vyshnavi Raj Raj :