കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയുമായ രോഹിണി സിങ്ങിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്!

കന്നഡ ബിഗ് ബോസ് മത്സരാര്‍ത്ഥിയും നടിയുമായ രോഹിണി സിങ്ങിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബാംഗളൂരുവിലെ മാവല്ലിപുരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടം നടന്നത്.

സുഹൃത്തും നടന്‍ ജയ് ജഗ്ദീഷിന്റെ മകളുമായ അര്‍പ്പിതയ്‌ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയില്‍ വാഹനം നിയന്ത്രണം വിട്ടു മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന് വലിയരീതിയില്‍ നാശം സംഭവിച്ചു. രണ്ടു പേര്‍ക്കും അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റു.

രോഹിണിയുടെ സഹോദരനും നടനുമായ ആദിത്യയാണ് അപകട വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും താരം വ്യക്തമാക്കി.
പ്രമുഖ സംവിധായകന്‍ രാജേന്ദ്ര സിങ് ബാബുവിന്റെ മകളായ രോഹിണി റിഷിക എന്ന പേരിലാണ് സിനിമയില്‍ അറിയപ്പെടുന്നത്.

ABOUT ROHINI

Vyshnavi Raj Raj :