റിമി മൊത്തത്തിൽ മാറിപ്പോയി …പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ!

ഒരുപാട് മികച്ച ഗാനങ്ങൾ അലപിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് റിമി ടോമി. അഭിനയത്രി, ഗായിക, അവതാരിക, മോഡൽ എന്നിങ്ങനെ പലവിധ മേഖലകളിൽ താരം സജീവമാണ്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ചിത്രങ്ങളിൽ അതീവ സുന്ദരിയായിട്ടാണ് താരം ഉള്ളത്..

ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചു കൊണ്ടാണ്‌ താരം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.തന്റെ സംസാര ശൈലി കൊണ്ട് താരം ആരാധകരുടെ മനസ്സുകളിൽ നിറഞ്ഞു നിന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ യൂട്യൂബ് ചാനലിന് ആരാധകരുടെ ഭാഗത്തുനിന്നും വൻ സ്വീകരണമാണ് ലഭിച്ചത്.

about rimitomy

Vyshnavi Raj Raj :