റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്ത് നടൻ ഹരീഷ് കണാരൻ;എന്നാൽ പ്രേക്ഷകരെ ചിരിയുണർത്തും മറുപടിയുമായി റിമി ടോമി!

മലയാളികളുടെ ഇഷ്ട്ട ഗായികയാണ് റിമി ടോമി.ഒരു ഗായികയായെത്തി പിന്നീട് അവതാരകയായും ,നായികയായും താരം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് അറിയാൻ ഏറെ ഇഷ്ട്ടമാണ്.അവതരികയായി എത്തി സിനിമ താരങ്ങളെ വരെ പെട്ടന്നുള്ള ചോദ്യങ്ങളിലൂടെയും,രസിപ്പിക്കുന്ന ഗെയിംമുകളിലൂടെയും അത്ഭുതപെടുത്തിട്ടുണ്ട്.ഒപ്പം പ്രേക്ഷകരെ മിനിസ്ക്രീനിനു മുന്നിൽ പിടിച്ചിരുത്താറുണ്ട്.

ഇപ്പോഴിതാ അതിലും വളരെ രസകരമായ സംഭവമാണ് വൈറലായി മാറുന്നത്.പ്രേക്ഷകരുടെ ഇഷ്ട്ട ഹാസ്യ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ് “കോമഡി സ്റ്റാർ”. ‘ജഗദീഷ്, ഇന്നസെന്റ്, റിമി ടോമി’ എന്നിവർ വിധികർത്താക്കളായി എത്തുന്ന ഷോയിൽ മലയാള സിനിമയിലെ താരങ്ങൾ അതിഥികളായി എത്താറുണ്ട്. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഷോയുടെ ന്യൂ ഇയർ എപ്പിസോഡാണ്.അതിലെ വളരെ രസകരമായ സംഭവം ഇതാണ്.

മലയാളി പ്രേക്ഷകരുടെ ഹാസ്യ താരം നടൻ ഹരീഷ് കണാരൻ ആയിരുന്നു അതിഥിയായി ഈ എപ്പിസോഡിലെത്തിയത്.അവതാരിക മീരയാണ് തുടങ്ങി വെച്ചതെങ്കിൽ ഇവിടെ പണി കിട്ടിയത് റിമിക്കാണെന്നുമാത്രം. സാധാരണ ചില ആണുങ്ങളെ കാണമ്പോൾ നമുക്ക് ക്രഷ് അല്ലങ്കിൽ പേടി തോന്നും,എന്നാൽ “ഹരീഷേട്ടനെ കാണുമ്പോൾ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്നുള്ള” അവതാരക മീരയുടെ കമന്റിനു പിന്നാലെയാണ് റിമി ടോമിയുടെ കിണ്ണം കാച്ചിയ ചോദ്യമെത്തിയത്.

ഒരുപക്ഷേ റിമി എല്ലാവരോടും കാര്യങ്ങൾ പറയുന്നതിൽ വ്യക്തത കാണിക്കുന്ന താരമാണ്.പിന്നീടവിടെ സംഭവിച്ചത് റിമി തുടങ്ങിയതായിരുന്നു. ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്ന് റിമി പറയുകയായിരുന്നു .ഇങ്ങനെ കേട്ടപ്പോൾ തന്നെ റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്യാന്‍ ഹരീഷിനോട് ജഗദീഷ് ആവശ്യപ്പെട്ടു.ഹരീഷ് “ഐ ലവ് യു” പറഞ്ഞപ്പോൾ റിമിയുടെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.. തനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. അത് അങ്ങിനെ ഒരു ഇഷ്ടം അല്ലെന്നായിരുന്നു. റിമിയുടെ മറുപടി വേദിയിൽ ചിരി പടർത്തുകയും ചെയ്തു.

about rimi tomy

Noora T Noora T :