കാണാൻ കാട്ടുവാസിയെ പോലെ; നല്ല വാക്കുകള്‍ക്ക് നന്ദിയെന്ന് നടി, വിവാദങ്ങൾ ഒഴിയാതെ റിമ കല്ലിങ്കൽ !

ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയിൽ വിരുന്നിനെത്തിയ താരം അവിടെനിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഇതിന് പിന്നാലെ നിരവധി പേർ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു.സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെഇപ്പോൾ റിമ വിമർശകർക്ക് മറുപടിയായി യാത്രക്കിടയിൽ പകർത്തിയ കൂടുതൽ ചിത്രവും വിഡിയോയുമടക്കം നടി ഷെയർ ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.

കൊട്ടാരമാണെന്ന് വിശദമായി പറയുന്നുണ്ടെങ്കിലും ആരാധനാലയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടർ നടിയെ വിമർശിക്കുന്നത്. ഇത് ഡാന്‍സ് ബാര്‍ അല്ലെന്നും കോപ്രാളിത്തരം കാണിക്കരുതെന്നുമൊക്കെയാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ വിനോദ സഞ്ചാര കേന്ദ്രമാണ് സ്പെയ്നിലെ സെവില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം.

ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം നിങ്ങൾക്ക് ഓർമയുണ്ടോ? എന്ന് ചോദിച്ചാണ് റിമ ആദ്യ ചിത്രം പങ്കുവച്ചത്. ഗെയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയാണ് ഇതെന്നുള്ള ഉത്തരം ഉടനെ എത്തി. ഷോർട്ട്സും ചുവന്ന ടോപ്പുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം.

ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്. ‘നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. എന്നാൽ ഈ വിശേഷണം വളരെയധികം ഇഷ്ടപ്പെട്ട തരത്തിലായിരുന്നു റിമയുടെ മറുപടി. ആദിവാസി എന്നാണോ നിങ്ങളുദ്ദേശിച്ചത്? നല്ല വാക്കുകള്‍ക്ക് നന്ദി. അവരാണ് ഈ ഭൂമിയുടെ യഥാര്‍ത്ത രാജ്ഞിമാരും രാജാക്കന്മാരും അല്ലേ!?, ഇതാണ് റിമ നല്‍കിയ മറുപടി.

പ്രളയ ദുരിതത്തിന്റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരു വിമർശന്റെ ചോദ്യം. ഇതിനും റിമയ്ക്കു മറുപടി ഉണ്ട്.‘അതെ 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി.’ കൊറോണ വരും വീട്ടിൽ പോ എന്ന് ഉപദേശിക്കാൻ വന്നയാളോട് ഈ യാത്ര ഒരുപാട് മുമ്പ് നടത്തിയതാണെന്നു റിമ പറയുന്നു. അടുത്ത യാത്രയിൽ വീണ്ടും ഇവിടേയ്ക്കു തന്നെ എത്താൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

about rima kallinkal

Vyshnavi Raj Raj :