പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തി-തെളിവ് നിരത്തി സന്ദീപ് വാര്യര്‍!

ഒരിടവേളക്ക് ശേഷം സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവുംവിനും റിമ കല്ലിങ്കലിനും നേരെ തിരിഞ്ഞ്  യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ്  സന്ദീപ് ജി. വാരിയര്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ‘അവരോടൊപ്പമുള്ള സംഘവും’ നാട്ടുകാരുടെ പണം പിരിച്ച്‌ ‘പുട്ടടിച്ചു’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന വാഗ്ദാനവുമായി ഇവര്‍ നടത്തിയ ‘കരുണ മ്യൂസിക് കണ്‍സേര്‍ട്ട്’ എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് എന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ ലഭിച്ച വിവരാകാവകാശ രേഖയുടെ ചിത്രവും ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന കാര്യം രേഖയില്‍ വ്യക്തമാണ്. ഇക്കാര്യം സംബന്ധിച്ച്‌ ഒരു ദേശീയ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചിത്രങ്ങളും സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമയും ആഷിഖും ചേര്‍ന്ന് വന്‍തുക സമാഹരിച്ചിട്ടും ഒരു രൂപ പോലും ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടില്ലെന്നും സന്ദീപ് ആരോപിച്ചു.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കൊച്ചിയിൽ സിനിമാ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ താരങ്ങൾക്കെതിരെ സന്ദീപ് രംഗത്ത് വന്നിരുന്നു. നിമിഷ സജയൻ, ഷെയിൻ നിഗം, ആഷിക് അബു, റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് , ഗീതു മോഹൻദാസ് അടക്കമുളളവർ പൗരത്വ നിയമത്തിന് എതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. അന്ന് സന്ദീപ് ഫേസ്ബുക്കിൽ ഭീഷണിയുമായി രംഗത്തെത്തി.

സന്ദീപ് ജി വാര്യരുടെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു: ” മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തു. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല” എന്നായിരുന്നു പോസ്റ്റ്.

പിന്നാലെ കമൽ അടക്കമുളളവർ സന്ദീപിനെതിരെ രംഗത്ത് വന്നത്. സന്ദീപ് വാര്യർ ഇന്ത്യൻ പ്രധാനമന്ത്രിയോ ഇൻകം ടാക്സ് ഓഫീസറോ ഒന്നും അല്ലല്ലോ എന്നാണ് കമൽ പരിഹസിച്ചത്. സോഷ്യൽ മീഡിയ ഇൻകം ടാക്സ് ഓഫീസർ എന്ന് സന്ദീപിനെ ട്രോളുകയുമുണ്ടായി. നടി ഫിലോമിനയുടെ ”ആരാടാ നാറി നീ” എന്ന ഡയലോഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് റിമ കല്ലിങ്കൽ സന്ദീപിന് ചുട്ട മറുപടി നൽകിയത്. മണ്ടന്മാരായ ആളുകളെ പ്രശ്‌സ്തരാക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും താരം ഇതിനൊപ്പം ചേര്‍ത്തിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള സൈബർ പോര് മുറുകുകയായിരുന്നു. റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് സന്ദീപ് തുടർന്ന് നടത്തിയത്. കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാവുമോ എന്ന ചോദ്യവും സന്ദീപ് ഉന്നയിച്ചിരുന്നു.

about rima kallinkal-ashique abu

Vyshnavi Raj Raj :