അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിലെ പ്രകടനത്തിന് രശ്മി അനിലിന് പുരസ്‌കാരം ലഭിച്ചിരുന്നു. പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്കാരത്തിന് പിന്നാലെ സന്തോഷം പങ്കുവെച്ചുളള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ജീവിതത്തില്‍ എത്തിച്ചേര്‍ന്ന മഹാഭാഗ്യത്തെ കുറിച്ച് നടി എഫ്ബി പോസ്റ്റിലൂടെ പങ്കുവെക്കുന്നു.
രശ്മിയുടെ വാക്കുകളിലേക്ക് പറയാന്‍ വാക്കുകളില്ല. ഞാന്‍ പ്രതീക്ഷിക്കാത്ത അംഗീകാരം.അതില്‍ അതിശയോക്തി വേണ്ട കാരണം എല്ലാവരും നന്നായി നല്ല നിലയില്‍ എത്തും അവാര്‍ഡ് കിട്ടും എന്നൊക്കെ പറയുമ്ബോഴും അഭിനയം എന്‍്റെ ജീവവായു ആയിരുന്നു.പിന്നെ അതില്‍ നിന്നു കിട്ടുന്ന തുക എന്‍്റെ വരുമാന മാര്‍ഗ്ഗവും. അംഗീകരിക്കപ്പെടുക എന്നത് അഭിമാനകരമാണ്. ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു. ആദ്യം അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിനോടും അതിന്‍്റെ Director അമര്‍ജിത്തിനോടും, പിന്നെ ഞാന്‍ അഭിനയിക്കുന്ന എല്ലാ സ്കിറ്റുകളും എഴുതി പഠിപ്പിച്ചുതരുന്ന എന്‍്റെ പ്രിയപ്പെട്ട എബ്രഹാമിനോടും, അനീഷേട്ട (അനീഷ് ബാല്‍,)നോടും ഞങ്ങളുടെ വെട്ടിയാര്‍ സറിനോടും ശ്രീകാന്ത് വെട്ടിയാര്‍.
പിന്നെ എന്‍്റെ കൂടെ അഭിനയിച്ച എല്ലാ ആര്‍ട്ടിസ്റ്റിനോടും. മനോരമ, ഏഷ്യാനെറ്റ്, സൂര്യ, ഫ്ലവേഴ്സ്, സീകേരളം തുടങ്ങിയ പ്രമുഖ ചാനലിനോട്. പിന്നെ എന്‍്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ,എന്നെ ഫീല്‍ഡില്‍ കൊണ്ടുവന്ന എല്ലാവരോടും ഞാന്‍ ചെയ്ത ഷോകളിലെ ഭാഗമായ എല്ലാവരോടും ഒരു വാക്കില്‍ തീരില്ല ഒരായിരം നന്ദി. ഏറ്റവും കടപ്പാട് എന്‍്റെ ഏട്ടനോടാണ് നിഴലുപോലെ എന്‍്റെ കൂടെയുള്ള എന്‍്റെ കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എന്‍്റെ ഏട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ്.
നന്ദി. പിന്നെ എന്‍്റെ മക്കളെ പൊന്നുപോലെ നോക്കുന്ന എന്നെ വളര്‍ത്തി ഒരു കലാകാരിയാക്കിയ അമ്മയോട് .അമ്മയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പരിഭവങ്ങള്‍ ഇല്ലാതെ അമ്മയെ സ്നേഹിക്കുന്ന എന്‍്റെ പുന്നാര മക്കളോട്. എന്നെ ഞാനാക്കിയ പ്രേക്ഷകരോട്, അളവറ്റ് എന്നെ സ്നേഹിക്കുന്ന ദൈവത്തോടും നന്ദി.എന്‍്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ABOUT RESHMI ANIL